المشاركات

عرض المشاركات من أكتوبر 7, 2014

തലച്ചോറിലെ 'ജി.പി.എസ്' കണ്ടെത്തിയവര്‍ക്ക് വൈദ്യശാസ്ത്ര നൊബേല്‍

صورة
തലച്ചോറിലെ 'ജി.പി.എസ്.സംവിധാനം' കണ്ടെത്തിയ മൂന്ന് ഗവേഷകര്‍ 2014 ലെ വൈദ്യശാസ്ത്ര നൊബേല്‍ പങ്കിട്ടു. ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജോണ്‍ ഒകീഫ്, ഗവേഷക ദമ്പതിമാരായ മേ-ബ്രിറ്റ് മോസര്‍, എഡ്വാര്‍ഡ് മോസര്‍ എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. സ്ഥാനവും ദിശയും കണ്ടെത്താന്‍ മസ്തിഷ്‌ക്കം എങ്ങനെ നമ്മളെ സഹായിക്കുന്നു എന്ന് കണ്ടെത്തുകയാണ് ഈ ഗവേഷകര്‍ ചെയ്തത്. ഒരു തവണ സന്ദര്‍ശിച്ച സ്ഥലത്തേക്ക് വീണ്ടും ഒരാള്‍ക്ക് എത്താന്‍ ദിശ ഓര്‍ത്തിരിക്കുന്നത് എങ്ങനെയെന്നും ഈ കണ്ടെത്തല്‍ വിശദീകരിക്കുന്നു. സ്വന്തം ചുറ്റുപാട് തിരിച്ചറിയാന്‍ കഴിയാത്ത നിലയില്‍ അല്‍ഷൈമേഴ്‌സ് രോഗികള്‍ എങ്ങനെ അകപ്പെടുന്നുവെന്ന് വിശദീകരിക്കാനും ഇത് സഹായിക്കുമെന്ന് കരുതുന്നു. മേ-ബ്രിട്ട് മോസര്‍ നമ്മുടെ 'ആന്തര ജി.പി.എസ്.സംവിധാന'ത്തിലെ ആദ്യഘടകം 1971 ല്‍ ജോണ്‍ ഒകീഫ് ആണ് കണ്ടെത്തിയത്. എലികളെ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിലാണ്, ഒരോ പ്രത്യേക സ്ഥലത്തെത്തുമ്പോള്‍ തലച്ചോറില്‍ ഹിപ്പൊകാംപസിലെ ( hippocampus ) ചില പ്രത്യേക കോശങ്ങള്‍ പ്രവര്‍ത്തനക്ഷമമാകുന്നതായി അദ്ദേഹം കണ്ടത്. അത്തരം കോശങ്ങള്‍ ('place c...