المشاركات

عرض المشاركات من يونيو 17, 2024

കോഴ്സുകളുടെ അംഗീകാരങ്ങളെ കുറിച്ച് തന്നെ ......

😲😲വല്ലാത്തൊരു പുലിവാലായിപ്പോയി സർ,  ഞാൻ പഠിച്ചത് ബിഹാറിൽ നിന്ന്. പഠിച്ചതായ  കോഴ്സിന് കേരളത്തിൽ അംഗീകാരമില്ല എന്ന് പലരും പറയുന്നു. സാറൊന്ന് സഹായിക്കുമോ?? 😲😲 സർ , സംസ്ഥാനത്തിന് പുറത്തെ യൂണിവേഴ്സിറ്റിയുടെ പേരിൽ കേരളത്തിലെ ഒരു കേന്ദ്രം നടത്തുന്ന പാരാമെഡിക്കൽ കോഴ്സ് കഴിഞ്ഞതാണ് ഞാൻ. കേരളത്തിലെ സർക്കാർ ആരോഗ്യ മേഖലയിൽ ജോലിക്ക് അത് യോഗ്യതയല്ലെന്നും കേരള ആരോഗ്യ സർവകലാശാല അത് അംഗീകരിച്ചിട്ടില്ലെന്നും തുല്യത കൊടുക്കുന്നില്ലെന്നും കേരളത്തിൽ പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ കിട്ടില്ലെന്നും എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ ഡിഗ്രി രജിസ്റ്റർ ചെയ്യാൻ പോയപ്പോൾ അവിടെ നിന്ന് പറഞ്ഞു. സാറൊന്ന് സഹായിക്കുമോ? ഇന്ന് അതിരാവിലെ രണ്ട് കുട്ടികൾ വിളിച്ച് ചോദിച്ചതാണ്. കോഴ്സുകളുടെ അംഗീകാരത്തെ കുറിച്ച്, അവ പഠിച്ചിറങ്ങിയാൽ അതിന് തുല്യത കിട്ടുന്നതിനെ കുറിച്ച് പലർക്കും അറിവില്ല. അല്ലെങ്കിൽ തന്നെ നൂറായിരമാണ് സംശയങ്ങൾ. നമുക്കിക്കാര്യമൊന്ന് വിശദമായി മനസിലാക്കി വെക്കാം പഠിച്ചിറങ്ങിയ കോഴ്സിൻ്റെ അംഗീകാരം എങ്ങനെ അറിയാം? കേരളത്തിലെ സര്‍വകലാശാലകള്‍ നടത്തുന്ന എല്ലാ ബിരുദ -ബിരുദാനന്തര ഡിഗ്രികളും കേരളത്തിലെ സര്‍വകലാശാലകള്‍ പരസ...

പ്രതിഭാധനരായ കുട്ടികളെ ആദരിക്കാം: പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരത്തിന് അപേക്ഷിക്കൂ!

صورة
കുട്ടികളിലെ അസാമാന്യ നേട്ടങ്ങളെയും സാഹസിക പ്രവൃത്തികളെയും ആദരിക്കുന്നതിനായി കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്ന  പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാം. 2025-ലെ പുരസ്കാരത്തിനായി അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. ധീരത, കല, സംഗീതം, നൃത്തം, സാഹിത്യം, കായികം, സാമൂഹിക സേവനം, ശാസ്ത്രം, സാങ്കേതികവിദ്യ, പരിസ്ഥിതി സംരക്ഷണം, കണ്ടുപിടുത്തങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച 18 വയസ്സിന് താഴെയുള്ള ഇന്ത്യൻ കുട്ടികൾക്ക് ഈ പുരസ്കാരത്തിന് അർഹതയുണ്ട്. രണ്ട് വിഭാഗങ്ങളിലാണ് പുരസ്കാരം നൽകുന്നത്: ധീരതയ്ക്കുള്ള പുരസ്കാരം: അപകടകരമായ സാഹചര്യങ്ങളിൽ അസാധാരണ ധൈര്യവും സാമൂഹിക ഉത്തരവാദിത്തബോധവും പ്രകടിപ്പിച്ച കുട്ടികൾക്ക്. നേട്ടത്തിനുള്ള പുരസ്കാരം: വിദ്യാഭ്യാസം, കായികം, സാമൂഹിക സേവനം, ശാസ്ത്ര സാങ്കേതികവിദ്യ, പരിസ്ഥിതി, കലാ-സാംസ്കാരിക മേഖലകൾ, കണ്ടുപിടുത്തങ്ങൾ എന്നിവയിൽ കുട്ടികൾ കൈവരിച്ച നേട്ടങ്ങൾക്ക്. പുരസ്കാരത്തിനുള്ള അർഹത: ഇന്ത്യൻ പൗരത്വമുള്ള 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അപേക്ഷിക്കാം. ഏതെങ്കിലും ഒരു വിഭാഗത്തിൽ മികച്ച നേട്ടം കൈവരിച്ചിരിക്കണം. പുരസ്കാരത്...