المشاركات

عرض المشاركات من أغسطس 21, 2021

SSLC ക്ക് ഫുൾ A+ നേടിയവർക്ക് വിദ്യാധൻ സ്കോളർഷിപ്പ് : ഇപ്പോൾ അപേക്ഷിക്കാം

ഇൻഫോസിസ് സഹസ്ഥാപകനും മുൻ സി.ഇ.ഓ.യുമായ എസ്.ഡി. ഷിബുലാൽ തന്റെ മാതാപിതാക്കളുടെ സ്മരണാർത്ഥം രൂപം കൊടുത്ത ജീവകാരുണ്യ ട്രസ്റ്റായ സരോജിനി ദാമോദരൻ ഫൗണ്ടേഷൻ നൽകുന്ന വിദ്യാധൻ തുടർ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള യോഗ്യതകൾ   വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ താഴെ SSLC 2020-21 മാർച്ച് പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും A+ ലഭിച്ചവരാവണം  ( ഭിന്ന ശേഷി, ശാരീരിക വൈകല്യം ഉള്ളവർക്ക് എല്ലാ വിഷയങ്ങളിലും A മതി സ്കോളർഷിപ്പ് തുക:  ◾  +1,+2 കാലയളവിൽ 6000 രൂപ വീതം ◾  +2 വിലും മികച്ച പ്രകടനം തുടരുകയാണെങ്കിൽ  സർക്കാർ സ്ഥാപനങ്ങങ്ങളിൽ അല്ലെങ്കിൽ മെറിറ്റ് ക്വാട്ടകളിൽ ഡിഗ്രി കോഴ്‌സ് ചെയ്യുന്നതിന് അവർക്ക് സ്‌കോളർഷിപ്പ് നൽകും ◾  ഫൗണ്ടേഷനിൽ രജിസ്റ്റർ ചെയ്തതോ  അല്ലെങ്കിൽ ബാഹ്യ സ്പോൺസർമാർ വഴിയോ ആണ് ഈ സ്കോളർഷിപ്പുകൾ നൽകുക.  ◾  ഗ്രാജുവേഷൻ കോഴ്സുകളുടെ സ്കോളർഷിപ്പ് തുക സംസ്ഥാനം, കോഴ്സ്, ദൈർഘ്യം എന്നിവയെ ആശ്രയിച്ച് പ്രതിവർഷം 10,000 മുതൽ 60,000 രൂപ വരെ ലഭിക്കുന്നതാണ്.  ◾  തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ ഫൗണ്ടേഷന്റെ മെന്ററിംഗ് പ്രോഗ്രാമുകളിൽ പങ്കെടുക്കേണ്ടതുണ...

+1 മോഡൽ പരീക്ഷ ഓൺലൈനായി നടക്കും : ടൈംടേബിൾ പുറത്തിറക്കി വിദ്യാഭ്യാസവകുപ്പ്

പ്ലസ് വൺ മോഡൽ പരീക്ഷയുടെ ടൈംടേബിൾ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.  ടൈംടേബിൾ അനുസരിച്ച് അതത് സമയത്ത് വിദ്യാർഥികൾ ചോദ്യക്കടലാസ് ഡൗൺലോഡ് ചെയ്യണം.  മോഡൽ പരീക്ഷ ഈ മാസം 31 മുതൽ സെപ്റ്റംബർ നാലുവരെയാണ് നടത്തുക. പരീക്ഷകൾ ഓൺലൈനായിട്ടാണ് നടത്തുന്നത്.  Time Table  31/ 08/2021 രാവിലെ 9.30 ബയോളജി ഇലക്ട്രോണിക്സ് പൊളിറ്റിക്കൽ സയൻസ് സംസ്കൃതസാഹിത്യം കംപ്യൂട്ടർ ആപ്ലിക്കേഷൻ ഇംഗ്ലിഷ് ലിറ്ററേച്ചർ ഉച്ചയ്ക്ക് 1.30 പാർട്ട് 2 ലാംഗ്വേജസ് കംപ്യൂട്ടർ സയൻസ് 01/ 09/2021  രാവിലെ9.30  കെമിസ്ട്രി ഹിസ്റ്ററി ഇസ്ലാമിക് ഹിസ്റ്ററി ബിസിനസ് സ്റ്റഡീസ്  കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് ഉച്ചയ്ക്ക് 1.30 ഗണിതം പാർട്ട് 3 ലാംഗ്വേജസ് സംസ്കൃത ശാസ്ത്രം സൈക്കോളജി 02/ 09/2021  രാവിലെ 9.30 ജ്യോഗ്രഫി മ്യൂസിക് സോഷ്യൽവർക് ജിയോളജി അക്കൗണ്ടൻസി ഉച്ചയ്ക്ക് 1.30 പാർട്ട് 1 ഇംഗ്ലിഷ് 03/ 09/2021 രാവിലെ 9.30 ഹോം സയൻസ്,  ഗാന്ധിയൻ സ്റ്റഡീസ ഫിലോസഫി ജേണലിസം കംപ്യൂട്ടർ സയൻസ് സ്റ്റാറ്റിറ്റിക്സ് ഉച്ചയ്ക്ക് 2.00 ഫിസിക്സ് ഇക്കണോമിക്സ് 04/ 09/2021 രാവിലെ 9.30 സോഷ്യോളജി ആന്ത്രപ്പോളജി ഇലക്ട്രോണിക് സിസ്റ്റംസ്