പത്താം ക്ലാസ് കഴിഞ്ഞവർക്ക് അവസരമൊരുക്കി 2532 അപ്രന്റീസ് ട്രെയിനികളെ നിയമിക്കാനൊരുങ്ങുകയാണ് സെൻട്രൽ റെയിൽവേ. താൽപ്പര്യമുള്ളവർ ഔദ്യോഗിക വിജ്ഞാപനത്തിലെ വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയതിന് ശേഷം അപേക്ഷിക്കുക. ഫെബ്രുവരി 6 മുതൽ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റായ rrccr.com എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കാം. മാർച്ച് 5ന് വൈകുന്നേരം 5 വരെ അപേക്ഷിക്കാൻ സമയമുണ്ട്. ഒഴിവുകളുടെ വിശദ വിവരങ്ങൾ പൂനെ, മുംബൈയ്, സോലാപൂർ, നാഗ്പൂർ, ഭൂസാവൽ തുടങ്ങിയ സ്ഥലങ്ങളിലും കാര്യേജ് വർക്ക്ഷോപ്പ്, പരേൽ വർക്ക്ഷോപ്പ്, മുംബൈയ് കല്യാൺ ഡീസൽ ഷെഡ്, വാഗൺ തുടങ്ങിയ യൂണിറ്റുകളിലുമായിരിക്കും നിയമനം. പ്രായപരിധി 15 വയസിൽ കുറയാത്തവർക്കും 24 വയസിൽ കൂടാത്തവർക്കും അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷിക്കാം. 2021 ജനുവരി 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ 5 വർഷത്തെ ഇളവ് ലഭിക്കും. ഒ.ബി.സി വിഭാഗക്കാർക്ക് 3 വർഷമാണ് ഇളവ്. വിദ്യാഭ്യാസ യോഗ്യത ഒരു അംഗീകൃത ബോർഡിൽ നിന്നുള്ള പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യമായ ജയമാണ് അപേ...