المشاركات

عرض المشاركات من نوفمبر 14, 2017

2003ൽ സ്വന്തമായി ആരംഭിച്ച പാവറട്ടി ഷ്റൈൻ.കോം പള്ളിക്കുവിട്ടുനൽകി സൈമൺ നീലങ്കാവിൽ മാതൃകയായി.

2003ൽ സ്വന്തമായി ആരംഭിച്ച പാവറട്ടി ഷ്റൈൻ.കോം പള്ളിക്കുവിട്ടുനൽകി സൈമൺ നീലങ്കാവിൽ മാതൃകയായി. വിവര സാങ്കേതിക വിദ്യയുടെ അനന്തസാധ്യതകളിലൂടെ കൂടുതൽ മെച്ചപ്പെട്ട അറിവിന്റെ വിസ്ഫോടനത്തിലേയ്ക്ക് ആധുനിക കാലഘട്ടംവഴിമാറുന്ന രണ്ടായിരാമാണ്ടുമുതൽ അദ്ദേഹം തുടങ്ങിയ ശ്രമങ്ങൾക്ക് പള്ളിയിൽ നിന്ന് അനുമതി ലഭിച്ചത് 2003ൽ മാത്രമാണ്. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ വെബ്സൈറ്റ് ചെയ്യാൻ സുഹൃത്ത് അദ്ദേഹത്തെ ഏൽപിച്ചപ്പോഴാണ് തന്റെ സ്വന്തം പള്ളിക്കും ഒരു വെബ്സൈറ്റ് വേണമെന്ന് അഗ്രഹം അദ്ദേഹത്തിനുണ്ടായത്. ഗുരുവായൂർ ക്ഷേത്രത്തിന് വെബ്സൈറ്റ് ഉണ്ടാക്കി നൽകിയെങ്കിലും പാവറട്ടി പള്ളി ആദ്യം പരിഹസിച്ചു. കുർബ്ബാനയും നേർച്ചയും വെബ്സൈറ്റ് വഴി നൽകിയാൽ പള്ളിയിൽ ആളുണ്ടാവില്ല എന്നായിരുന്നു പരിഹാസം. പിന്നീട് 2003ൽ അന്നത്തെ വികാരി, കൈക്കാരന്മാർ വഴി പള്ളി അരംഭിക്കുന്നില്ലെങ്കിൽ വവിപാടായി ഒരു വെബ്സൈറ്റ് നിർമ്മിക്കാൻ അനുവദിക്കണമെന്ന് അപേക്ഷ പ്രതിനിധിയോഗത്തിലേയ്ക്ക് വെച്ചു. യാതൊരു ചെലവും പള്ളി വഹിക്കേണ്ടതില്ലെന്നും യാതൊരു പ്രതിഫലം/വരുമാനം ഇൗ വെബ്സൈറ്റി മുഖേന ശ്രീ സൈമൺ ഉണ്ടാക്കുകയില്ലെന്നും വവിപാടായി തുടരുന്നകാലത്തോളം റീാമശി ിമ...