തട്ടിപ്പ് ഡിപ്ലോമകൾ കേരളത്തിൽ. ജാഗ്രത പാലിക്കാം
Oil and Gas, MEP, HVAC, Piping, Welding, Rig Technology, Logistics, NDT & QC diploma എന്നീ പേരുകളിൽ കേരളത്തിലെ വിദ്യാർത്ഥികളെ ചൂഷണം ചെയ്യുന്ന institute-കൾ തെക്ക് തിരുവനന്തപുരം മുതൽ വടക്ക് കാസർകോട് വരെ വ്യാപകമായിക്കൊണ്ടിരിക്കയാണ്. B-Tech (Graduation) കഴിഞ്ഞവർക്ക് Diploma / PG Diploma കൊടുക്കുന്ന സ്ഥാപനങ്ങൾ എന്ന നിലയിലാണ് ഇവയിലധികവും പ്രവർത്തിക്കുന്നത്. വിദേശ ജോലി ആഗ്രഹിക്കുന്നവരാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രധാന ഇരകൾ. അന്യ സംസ്ഥാന University / NGO കളുടെ അംഗീകാരമില്ലാത്ത course കൾ നടത്തുന്നവരാണ് ഇവരിൽ പലരും. Engineering Graduates ന്റെ ബാഹുല്യവും തൊഴിൽ മേഖലകളിലെ മാന്ദ്യവും മുതലെടുക്കുകയാണ് ഈ തട്ടിപ്പ് സ്ഥാപനങ്ങൾ. പഠനം കഴിഞ്ഞാൽ ഉടൻ എല്ലാവർക്കും ജോലി എന്ന വാഗ്ദാനത്തോടെയാണ് ഇവർ വിദ്യാർത്ഥികളെ വല വീശി പിടിക്കുന്നത്. Mechanical Engineers നായി ഇക്കൂട്ടർ നടത്തുന്ന Diploma കോഴ്സുകൾ: Diploma in HVAC , Diploma in MEP, Diploma in Oil and Gas , Diploma in Power Plant Technology, Diploma in Piping Engineering, Diploma Pipeline Engineering, Diploma in Welding E...