المشاركات

عرض المشاركات من أبريل 7, 2022

എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ മതം രേഖപ്പെടുത്തിയവര്‍ക്ക് ഇനിമുതൽ മെഡിക്കല്‍, എന്‍ജിനീയറിങ് അപേക്ഷക്കൊപ്പം ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റ് വേണ്ട

 എന്‍ജിനീയറിങ്, മെഡിക്കല്‍ പ്രവേശനത്തിന് അപേക്ഷിക്കുമ്പോള്‍ ന്യൂനപക്ഷ വിഭാഗമാണെന്ന് തെളിയിക്കാന്‍ ഇനി എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റും ഉപയോഗിക്കാം. എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ മതം രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്കാണ് ഇത് ഗുണം ചെയ്യുക. ഇതുള്ളവര്‍ വില്ലേജ് ഓഫിസര്‍/തഹസില്‍ദാറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്ന നിര്‍ദേശം സര്‍ക്കാര്‍ പുറത്തിറക്കി. ഇതോടെ ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റിനായുള്ള അലച്ചില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒഴിവായിക്കിട്ടി. കേരളത്തില്‍ വലിയ വിഭാഗം എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ മതം രേഖപ്പെടുത്തിയിട്ടുള്ളവരാണ്. അതിനാല്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനം ആശ്വാസമാവുന്നത് വലിയൊരു വിഭാഗത്തിനാണ്. മതം രേഖപ്പെടുത്തിയിട്ടില്ലാത്തവര്‍, പ്രസ്തുത ആനുകൂല്യം ആവശ്യമെങ്കില്‍ വില്ലേജ് ഓഫിസര്‍ നല്‍കുന്ന കമ്യൂണിറ്റി/ നോണ്‍ക്രീമിലെയര്‍/മൈനോറിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കണം. സംവരണം ലഭിക്കാന്‍ വില്ലേജ് ഓഫിസറില്‍ നിന്ന് നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ മൈനോറിറ്റിയാണെന്ന് തെളിയിക്കാന്‍ പ്രത്യേകം കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് സമര്‍പ്...