المشاركات

عرض المشاركات من ديسمبر 3, 2024

സ്കൂൾ അധ്യാപക രക്ഷകർത്തൃ സമിതിയുടെ (പിടിഎ) പ്രവർത്തനങ്ങൾ കൃത്യമായിരിക്കണം: പോയിന്റുകൾ ചൂണ്ടിക്കാട്ടി മന്ത്രി

അധ്യാപക രക്ഷകർത്തൃ സമിതിയുടെ (പിടിഎ) പ്രവർത്തനം സംബന്ധിച്ച് സർക്കാർ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഇവ പരിധി വിടാതെ കൃത്യമായി നടപ്പാക്കണമെന്നും മന്ത്രി വി. ശിവൻകുട്ടി. പിടിഎ പ്രവർത്തനം സംബന്ധിച്ച സർക്കാർ ഉത്തരവിന് 2007-08 അക്കാദമി വർഷം മുതൽ പ്രാബല്യമുണ്ട്. ഈ ഉത്തരവിൽ സ്കൂൾ പിടിഎകൾ താഴെ പറയുന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുന്നതിനാണ് നിർദ്ദേശമുള്ളത്. സ്കൂളിലേക്ക് ആവശ്യമായ വിവിധ രജിസ്റ്ററുകൾ ലഭ്യമാക്കുക. സ്കൂൾ ഓഫീസ് ആവശ്യത്തിനുള്ള സ്റ്റേഷനറി സാധനങ്ങൾ വാങ്ങി നൽകുക. സ്കൂൾ ഡയറി വിതരണത്തിന് തയ്യാറാക്കുക. സ്കൂൾ തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുക. രാസവസ്തുക്കൾ ഉൾപ്പെടെയുള്ള ലബോറട്ടറി സാധനങ്ങള്‍/ഉപകരണങ്ങൾ എന്നിവ തയ്യാറാക്കുക. കമ്പ്യൂട്ടർ ലാബിലേക്ക് ആവശ്യമായ കമ്പ്യൂട്ടറുകൾ മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവ തയ്യാറാക്കുക. ആവശ്യത്തിനുള്ള വൈദ്യുതി ഉപകരണങ്ങൾ ലഭ്യമാക്കുക. സ്പോർട്സ്/കളികൾ എന്നിവയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുക. പ്രഥമ ശുശ്രൂഷയ്ക്ക് ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുക. ടോയിലറ്റുകൾ വൃത്തിയാക്കാൻ ആവശ്യമായ പദാർത്ഥങ്ങൾ ലഭ്യമാക്കുക. ശുദ്ധജല വിതരണത്തിന് ആവശ്യമായ പൈപ്പ്/ടാപ്പ് എന്നിവ സജ...

പിടിഎകളും എസ്എംസികളും സ്കൂളിലെ അദ്ധ്യയന കാര്യത്തിലും ഭരണകാര്യങ്ങളിലും ഇടപെട്ട് പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തരുത്: മന്ത്രി വി.ശിവൻകുട്ടി

സ്കൂൾ പിടിഎകളും എസ്എംസികളും തങ്ങളിൽ നിക്ഷിപ്തമായ അധികാരങ്ങൾക്കുമപ്പുറം സ്കൂളിലെ അദ്ധ്യയന കാര്യത്തിലും ഭരണപരമായ കാര്യങ്ങളിലും ഇടപെട്ട് സ്കൂളുകളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നുന്നില്ലെന്ന് ബന്ധപ്പെട്ടവർ ഉറപ്പാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാനത്തെ സ്കൂൾ പിടിഎ കമ്മിറ്റികളുടെ പ്രവർത്തനം സംബന്ധിച്ച് പരാതികൾ ചില മേഖലകളിൽ നിന്നും ഉയർന്നു വരുന്നുണ്ട്. സ്കൂളിലെ പഠന പ്രവർത്തനങ്ങളും സമാധാന അന്തരീക്ഷവും വികസന പ്രവർത്തനങ്ങളും പൊതു ജനങ്ങളും രക്ഷകർത്തൃ സമൂഹവും ആഗ്രഹിക്കുന്ന രൂപത്തിൽ നടപ്പിലാക്കാൻ സ്കൂൾ അധികൃതരെയും വിദ്യാർത്ഥികളെയും സഹായിക്കുക എന്നതാണ് സ്കൂൾ പി.ടി.എ. കളുടെയും എസ്.എം.സി. കളുടെയും മുഖ്യമായ കടമയും ലക്ഷ്യവും. സ്കൂളുകളിലെ പി.ടി.എ. അംഗത്വ ഫീസ്, പ്രത്യേക ആവശ്യങ്ങൾക്കായുള്ള പണപ്പിരിവ് എന്നിവ സംബന്ധിച്ച് വിവിധങ്ങളായ പരാതികൾ രക്ഷിതാക്കളിൽ നിന്നും ഉയർന്നു വരുന്നുണ്ട്. ഈ വിഷയങ്ങളെ സംബന്ധിച്ച് പി.ടി.എ. കൾക്കോ വ്യക്തികൾക്കോ ആക്ഷേപം ഉള്ള പക്ഷം പരാതി ലഭ്യമാക്കിയാൽ വകുപ്പിലെ ചുമതലയുള്ള ഉദ്യോഗസ്ഥർ ആവശ്യമായ പരിശോധനകൾ നടത്തുമെന്നിരിക്കെ ചില സ്കൂളുകളിലെങ്കിലും പി.ടി.എ. കളും എസ്.എ...