المشاركات

عرض المشاركات من أكتوبر 1, 2020

സ്റ്റോറേജിന്‍റെ കാര്യത്തിൽ പേടിക്കണ്ട; വാ‌ട്‌സാപ്പിൽ പുതിയ ഫീച്ചർ

صورة
 മൊബൈൽ സ്റ്റോറേജ് പ്രശ്‌നത്തിനു പരിഹാരവുമായി വാട്‌സാപ്പിൽ പുതിയ ഫീച്ചർ. നേരത്തെ സന്ദേശങ്ങൾ സ്വയം മാഞ്ഞു പോകുന്ന ഡിസപ്പിറയറിങ് ഫീച്ചറും വാട്‌സാപ്പിൽ ലഭ്യമായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ രണ്ട് മാറ്റങ്ങൾ കൂടി വാട്‌സാപ്പിലെത്തുന്നത്. ഉപയോക്താവിന് ഫോണില്‍ വാ‌ട്‌സാപ്പ് സ്റ്റോറേജ് ഉണ്ടാക്കുന്ന സ്ഥല പരിമിതി കൃത്യമായി മനസിലാക്കുവാന്‍ സാധിക്കുന്ന ഈ സംവിധാനത്തിലൂടെ അവ നീക്കം ചെയ്യാനും മറ്റും സൗകര്യം ഒരുക്കുന്നുണ്ട്.  ഏറ്റവും പുതിയ അപ്ഡേഷനാണ് ഫോണില്‍ എങ്കില്‍ ഈ സംവിധാനം ലഭ്യമാണ്. അതിനായി വാട്‌സാപ്പ് സെറ്റിങില്‍, സ്റ്റോറേജ് ആൻഡ് ഡാറ്റ ഓപ്ഷനില്‍ പോയാല്‍ മതി. ഇവിടെ മാനേജ് സ്റ്റോറേജ് എന്ന ഓപ്ഷന്‍ ലഭ്യമാണ്. ഇവിടെ നിന്ന് തന്നെ ആവശ്യമല്ലാത്ത ഡാറ്റ നിങ്ങള്‍ക്ക് നീക്കം ചെയ്യാന്‍ സാധിക്കും. സ്റ്റോറേജ് ബാര്‍, റിവ്യൂ ആൻഡ് ഡിലീറ്റ് ഐറ്റം, ചാറ്റ് എന്നിങ്ങനെ മൂന്ന് ഭാഗമായാണ് സ്റ്റോറേജ് മാനേജ്‌മെന്‍റ്  ടൂള്‍ ഉണ്ടാക്കിയിരിക്കുന്നത്. എത്രത്തോളം  ഫോണ്‍ സ്റ്റോറേജ് വാട്‌സാപ്പ് ഉപയോഗിക്കുന്നു എന്നത് സ്റ്റോറേജ് ബാറില്‍ നിന്നും മനസിലാക്കാം, റിവ്യൂവിന് രണ്ട് ഒന്ന് ഫോര്‍വേഡ് ചെയ്‌തവയും, രണ്ടാമത്തേത്...

9,10,11,12 ക്ലാസ് പെൺകുട്ടികൾക്ക് ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പിന് ഒക്ടോബർ 31 വരെ അപേക്ഷിക്കാം

صورة
ബീഗം ഹസ്രത്ത് മഹൽ ദേശീയ സ്കോളർഷിപ്പ് വാഗ്ദാനം ചെയ്യുന്നത് ന്യൂനപക്ഷ കാര്യ മന്ത്രാലയം മൗലാന ആസാദ് ഫണ്ടേഷനാണ്. ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പെൺകുട്ടികൾക്ക് ഈ സ്‌കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹതയുണ്ട്.  വിദ്യാർത്ഥിയുടെ വാർഷിക കുടുംബ വരുമാനം 2 ലക്ഷം രൂപയിൽ കൂടരുത്. ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്ന് കുറഞ്ഞത് 50% മാർക്ക് യോഗ്യതാ പരീക്ഷ പാസായിരിക്കണം. ഒൻപതാം ക്ലാസിലും പത്താം ക്ലാസിലും പഠിക്കുന്ന പെൺകുട്ടികൾക്ക് പ്രതിവർഷം 5000 രൂപ വീതവും 11, 12 ക്ലാസുകളിൽ പഠിക്കുന്നവർക്ക് പ്രതിവർഷം 6000 രൂപ വീതവും ലഭിക്കും. നിബന്ധനകൾ: മുസ്ലീം/ക്രിസ്ത്യൻ/സിഖ്/ബുദ്ധ/പാഴ്‌സി/ജൈന സമുദായങ്ങളിൽപ്പെട്ട ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന  പെൺകുട്ടികൾക്ക് മാത്രം മുന്‍ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50% മാര്‍ക്ക് വേണം. വാര്‍ഷിക വരുമാനം 2 ലക്ഷം രൂപയില്‍ താഴെയായിരിക്കണം. ഒരേ ക്ലാസിലെ ഒരു കുടുംബത്തിൽ നിന്നുള്ള രണ്ടിൽ കൂടുതൽ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകില്ല സ്കോളർഷിപ്പ് പുതുക്കൽ ഇല്ല.  ഓരോ വർഷവും പുതിയ അപേക്ഷകൾ സമർപ്പിക്കണം  ആവശ്യമായ രേഖകള്‍: ഫോട്ടോ ആധാര്‍ കാര്‍ഡ് മുന്...