المشاركات

عرض المشاركات من مايو 22, 2022

സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിനുള്ള വിശദമായ നിർദേശങ്ങൾ കാണാം: പ്രവേശനോത്സവ ഗാനം ഉടൻ

 ഈ വർഷത്തെ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി. ശിവൻകുട്ടി അടക്കമുള്ളവരും മറ്റു ജനപ്രതിനിധികളും, കലാ സാംസ്കാരിക രംഗത്തുള്ളവരും പങ്കെടുക്കും. സംസ്ഥാനത്തുടനീളം നടക്കുന്ന പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾ നടത്തുന്നതിനും പരിപാടിയുടെ ക്രമീകരണത്തിനുമായി പ്രധാന നിർദേശങ്ങൾ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ചുവടെ നൽകുന്ന നിർദ്ദേശങ്ങൾ  പാലിക്കേണ്ടതാണ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനം കൈറ്റ് വിക്ടേഴ്സ് ചാനലിൽതത്സമയം സംപ്രേഷണം ചെയ്യും. ഇത് കൈറ്റിന്റെ സഹകരണത്തോടെ മുഴുവൻ കുട്ടികൾക്കും കാണുന്നതിനുള്ള സൗകര്യം ഒരുക്കേണ്ടതാണ്. ജില്ലകളിൽ ജില്ലാതല ഉദ്ഘാടനം നടത്തേണ്ടതും ഒന്നു മുതൽ 12 വരെയുള്ള സ്കൂളുകൾ ജില്ലാതല ഉദ്ഘാടന കേന്ദ്രമായി തെരഞ്ഞെടുക്കേണ്ടതുമാണ്. ജില്ലാതല ഉദ്ഘാടനം നടത്തുന്ന സ്ഥലങ്ങളിൽ വിപുലമായ സ്വാഗതസംഘ രൂപീകരണയോഗം വിളിച്ചുചേർത്ത് പരിപാടി വിജയിപ്പിക്കുവാൻ നിർദ്ദേശം നൽകേണ്ടതാണ്. ജില്ലാതല ഉദ്ഘാടനത്തിന് മന്ത്രിമാർ,ജനപ്രതിനിധികൾ, കലാ സാസംസ...