المشاركات

عرض المشاركات من يوليو 1, 2025

സ്കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം (School Social Service Scheme)

സ്കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം (SSSS) – 2025-26 മാര്‍ഗരേഖ വിദ്യാര്‍ഥികളില്‍ മാനവികവും ഭരണഘടനാപരവുമായ മൂല്യബോധം വളര്‍ത്തുന്നതിനായി രൂപീകരിച്ച പദ്ധതി ആണ് School Social Service Scheme (SSSS) . 2025-26 അധ്യയന വര്‍ഷത്തിനുള്ള മാര്‍ഗരേഖ പ്രകാരം, പദ്ധതി നടപ്പാക്കുന്നതിന് നിര്‍ദേശിച്ചിരിക്കുന്ന പ്രധാന നടപടികള്‍ ചുവടെ: 🟢 യോഗ്യതയും അംഗീകാര നടപടികളും സര്‍ക്കാര്‍ മേഖലയിലെ ഹൈസ്‌കൂളുകളും യു പി സ്‌കൂളുകളുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് അപേക്ഷ നല്‍കണം . അപേക്ഷാ ഫോറത്തിന്റെ മാതൃക ലഭിക്കാന്‍ 👉 ഇവിടെ ക്ലിക്കുചെയ്യുക . ജില്ലാ/സംസ്ഥാന തല മോണിറ്ററിങ്ങ് സമിതിയുടെ അംഗീകാരത്തിനുശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസില്‍ നിന്ന് രജിസ്റ്റര്‍ നമ്പര്‍ ലഭിക്കും . റജിസ്റ്റര്‍ ലഭിച്ച വിദ്യാര്‍ഥികള്‍ യൂണിറ്റ് വിവരങ്ങളുള്ള ബോര്‍ഡ് സ്കൂളില്‍ സ്ഥാപിക്കണം . മാതൃക 👉 ഇവിടെ . 🟢 അംഗത്വവും വിദ്യാര്‍ഥി തെരഞ്ഞെടുപ്പും ജൂണ്‍ 15ന് മുമ്പ് പുതിയ അംഗങ്ങളായി ചേര്‍ക്കുന്നതിന് അപേക്ഷ ക്ഷണിക്കണം. യൂണിറ്റിന്റെ ആദ്യ വര്‍ഷം: 5-ാം ക്ലാസിലും 8-ാ...