ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ തസ്തികയിൽ 3000ത്തിലധികം ഒഴിവുകൾ
ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ തസ്തികയിലേക് അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും ഇപ്പോൾ അപേക്ഷിക്കാം. ആകെ 3000ൽ അധികം ഒഴിവുകളാണ് ഉള്ളത്. 4 വർഷത്തെക്കാണ് ഇപ്പോൾ നിയമനം നടത്തുന്നത്. സയൻസ് വിഷയങ്ങളിൽ 50% മാർക്കോടെ മാത്സ്, ഫിസിക്സ്, ഇംഗ്ലീഷ് എടുത്ത് 12 ക്ലാസ്സ് ജയിച്ചവർക് (ഇംഗ്ലീഷ് വിഷയത്തിൽ 50%ലഭിച്ചിരിക്കണം )അപേക്ഷിക്കാം. 50% മാർക്കോടെ 3 വർഷത്തെ എഞ്ചിനീയറിംഗ് ജയിച്ചവർക്കും (മെക്കാനിക്കൽ /ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് /ഓട്ടോമൊബൈൽ കമ്പ്യൂട്ടർ സയൻസ്/ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി /ഐ ടി )(ഇംഗ്ലീഷ് വിഷയത്തിന് 50%മാർക്ക് നിർബന്ധം)അപേക്ഷിക്കാം. സയൻസ് ഇതര വിഷയക്കാർ 50% മാർക്കോടെ 12- ക്ലാസ്സ് വിജയിച്ചവർ (ഇംഗ്ലീഷ് വിഷയത്തിൽ 50% മാർക്ക് നിർബന്ധം), അല്ലെങ്കിൽ ഇംഗ്ലീഷ് വിഷയത്തിൽ 50%മാർക്കോടെ ഫിസിക്സ്,മാത്സ് എടുത്തു 2 വർഷ വൊക്കേഷണൽ കോഴ്സ് ജയിച്ചവർക്കും അപേക്ഷിക്കാം. സയൻസ് പഠിച്ചവർക് സയൻസ് ഇതര വിഭാഗങ്ങളിലേക്കും അപേക്ഷിക്കാം. ഓൺലൈൻ റജിസ്ട്രേഷൻ ഫോം പൂരിക്കുമ്പോൾ സയൻസ്, സയൻസ് ഇതര വിഷയങ്ങളുടെ പരീക്ഷയിൽ ഒറ്റ സിറ്റിങ്ങിൽ പങ്കെടുക്കാനുള്ള ഓപ്ഷൻ ലഭ്യമാണ്.ശാരീരിക യോഗ്യത: ഉയരം പുരുഷന്മാർക്...