المشاركات

عرض المشاركات من فبراير 4, 2022

സംസ്ഥാനത്തെ സ്കൂളുകൾ ഫെബ്രുവരി 14ന് തുറക്കും: കോളേജുകൾ 7മുതൽ

 സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും തുറക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നു ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമെടുത്തത്. ഒന്നുമുതൽ 9വരെയുള്ള ക്ലാസുകൾ ഫെബ്രുവരി 14മുതലും കോളേജുകൾ 7മുതലും തുറന്നു പ്രവർത്തിക്കും. ഫെബ്രുവരി 13വരെ നിലവിലുള്ള ഓൺലൈൻ ക്ലാസുകൾ തുടരും. എസ്എസ്എൽസി, ഹയർ സെക്കൻഡറി ക്ലാസുകളും 7ന് തുറക്കും. സ്കൂളുകൾ തുറന്നാലും പല വിദ്യാർത്ഥികളും ക്ലാസിൽ എത്താത്ത സാഹചര്യം കണക്കിലെടുത്ത്സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകളും നടത്തും. കോവിഡ് ഒമിക്രോൺ വ്യാപനത്തെ തുടർന്ന് ഒന്നുമുതൽ 9വരെയുള്ള ക്ലാസുകൾ രണ്ടാഴ്ചത്തേക്ക് അടിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് അവസാന സെമസ്റ്റർ ഒഴികെയുള്ള ക്ലാസുകളും അടിച്ചിരുന്നു. കോവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തിലാണ് ക്ലാസുകൾ വീണ്ടും ആരംഭിക്കുന്നത്.

ഹയര്‍ സെക്കന്‍ററി പരീക്ഷാ മാന്വല്‍ പ്രസിദ്ധീകരിച്ചു: അറിയാം പുതിയ പരിഷ്ക്കാരങ്ങൾ

صورة
സംസ്ഥാന ഹയർ സെക്കൻഡറി പരീക്ഷാമാന്വല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി പരീക്ഷാമാന്വൽ പ്രകാശനം ചെയ്തു.  2005 ലാണ് സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ററി പരീക്ഷാ മാന്വല്‍ ആദ്യമായി പ്രസിദ്ധീകരിച്ചത്. 2005 ലെ മാന്വലിലെ വ്യവസ്ഥകളില്‍ പലതും ഇന്നത്തെ പരീക്ഷാസമ്പ്രദായവുമായി പൊരുത്തപ്പെടാത്ത സാഹചര്യമുണ്ട്. കാലോചിതമായ മാറ്റങ്ങള്‍ അനിവാര്യമായതിനാല്‍ പരിഷ്കരണങ്ങള്‍ വരുത്തി അധ്യാപക സംഘടനകളുമായി കൂടിയാലോചിച്ച് സമ്പൂര്‍ണമാക്കിയിട്ടുണ്ട്.  ഹയര്‍സെക്കന്‍ററി പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് യാതൊരു സംശയങ്ങള്‍ക്കും ഇടയില്ലാത്ത വിധം സമഗ്രമായ പരിഷ്കരണമാണ് നടത്തിയിട്ടുള്ളതെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. Download MANUAL പരിഷ്കാരങ്ങള്‍ ഇവയാണ്. അക്കാദമിക് ബോഡിയായ SCERT യുടെ ഡയറക്ടറെ പരീക്ഷാബോര്‍ഡില്‍ അംഗമാക്കിയിട്ടുണ്ട്. ഹയര്‍ സെക്കന്‍ററി മേഖലയിലെ വിവിധ പരീക്ഷകളെയും അവയുടെ നടത്തിപ്പിനെയും അനുവര്‍ത്തിക്കേണ്ടതായ കാര്യങ്ങളെയും സംബന്ധിച്ച് സമഗ്രമായി പ്രതിപാദിച്ചിട്ടുണ്ട്. പരീക്ഷ ജോലികള്‍ക്ക് നിയോഗിക്കപ്പെടുന്ന ഓരോ ഉദ്യോഗസ്ഥരെയും അവരുടെ ചുമതലകളെയും സംബന്ധ...