المشاركات

عرض المشاركات من فبراير 7, 2023

സംസ്ഥാനത്തെ സ്കൂളുകൾക്ക് പുതുതായി 36366 ലാപ്‍ടോപ്പുകള്‍: സ്കൂൾ അടയ്ക്കുംമുൻപ് വിതരണം

صورة
സംസ്ഥാനത്തെ സ്കൂളുകളുടെ ഐടി പശ്ചാത്തല സൗകര്യവുമായി ബന്ധപ്പെട്ട നാല് പ്രധാന പ്രഖ്യാപനങ്ങളുമായി മന്ത്രി വി.ശിവൻകുട്ടി. മന്ത്രിനടത്തിയ വാർത്താസമ്മേളനത്തിൽ, സ്കൂളുകളിലേക്ക് പുതുതായി 36366 ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കുമെന്ന് അറിയിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍ എയിഡഡ് സ്കൂളുകളില്‍ 2023 ജനുവരി-മാര്‍ച്ച് മാസങ്ങളിലായി 36366 ലാപ്‍ടോപ്പുകള്‍ കൈറ്റ് വഴി ലഭ്യമാക്കും. മൂന്നു വിഭാഗങ്ങളിലായാണ് ഈ ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കുന്നത്. ഹൈടക് സ്കൂള്‍ സ്കീമില്‍ ലാബുകള്‍ക്കായി 16500 പുതിയ ലാപ്‍ടോപ്പുകള്‍ വിദ്യാകിരണം പദ്ധതി പുതിയ ടെണ്ടറിലൂടെ 2360 ലാപ്‍ടോപ്പുകള്‍ വിദ്യാകിരണം പുനഃക്രമീകരണത്തിലൂടെ 17506 ലാപ്‍ടോപ്പുകള്‍ ഹൈടെക് സ്കൂള്‍ പദ്ധതി വഴി 16500 ലാപ്‍ടോപ്പുകള്‍ കിഫ്ബി ധനസഹായത്തോടെ 8 മുതല്‍ 12 വരെ ക്ലാസുകളില്‍ നടപ്പാക്കി വരുന്ന ഹൈടെക് സ്കൂള്‍ പദ്ധതിയുടെ ഭാഗമായി ഇതിനകം 4752 സര്‍ക്കാര്‍-എയിഡഡ് സ്കൂളുകളില്‍ 59532 ലാപ്‍ടോപ്പുകളും 43739 പ്രൊജക്ടറുകളും 43004 സ്പീക്കറുകളും 21841 സ്ക്രീനുകളും 4545 ടെലിവിഷനുകളും 4609 മള്‍ട്ടിഫംഗ്ഷന്‍ പ്രിന്ററുകളും 4720 HD വെബ് ക്യാമറകളും 4578 ഡിസ്ലർ ക്യാമറകളുമെല്ലാം ലഭ്യമാക്കിയിട്ടുണ്ട്. ഇതി...