المشاركات

عرض المشاركات من سبتمبر 24, 2016

ലോകത്തിലെ ഏറ്റവും ശക്തിയുള്ളയാൾ....!!!!!!!!!!!!!

പണ്ടു പണ്ട് പൂച്ചകളും  കാട്ടിലായിരുന്നു വാസം... ഒരിക്കൽ ഒരു പൂച്ചക്ക് തോന്നി ഏറ്റവും ശക്തനായ ആളുമായി കൂട്ടു കൂടണമെന്ന്,🤔 പൂച്ച അങ്ങനെ ശക്തനായ കൂട്ടുകാരനെ തിരക്കി കാട്ടിലൂടെ നടന്നപ്പോൾ അതാ മൃഗങ്ങൾ എല്ലാം ഓടുന്നു.... പൂച്ച കാരണം തിരക്കി... സിംഹരാജാവ് വേട്ടക്ക് ഇറങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞു മൃഗങ്ങളെല്ലാം ഓടെടാ ഓട്ടം... പൂച്ച പൊന്തയിൽ പതുങ്ങിയിരുന്നു... സിംഹം ഒരു മാനിനെ പിടിച്ചു മൃഷ്ടാനം കഴിഞ്ഞു വിശ്രമിക്കുന്ന നേരത്തു പൂച്ച പതിയെ അടുത്ത് ചെന്ന് പറഞ്ഞു... ഏറ്റവും ശക്തനായ ആളുമായി കൂട്ടുകൂടാൻ ആണ് ഞാൻ വന്നത്, അങ്ങാണ് ഞാൻ കണ്ടതിൽ ഏറ്റവും ശക്തൻ.... പൂച്ചയുടെ മുഖസ്തുതി ഇഷ്ടപ്പെട്ട സിംഹം അവനെയും കൂടെ കൂട്ടി... അങ്ങനെ ഇരിക്കെ ഒരിക്കൽ ഒരു കാട്ടുകൊമ്പൻ  മദമിളകി കാടിളക്കി ഓടിവരുന്നു... സിംഹം ജീവനും കൊണ്ടോടി... പൂച്ച  ശാന്തനായ കൊമ്പന്റെ അടുത്ത്  ചെന്ന് പറഞ്ഞു... ഏറ്റവും ശക്തനായ കൂട്ടുകാരനെ തിരക്കി നടക്കുകയാണ് ഞാൻ, സിംഹത്തേക്കാൾ ശക്തനായ അങ്ങയോടു കൂട്ട് കൂടാൻ ഞാൻ ആഗ്രഹിക്കുന്നു... ആന  സമ്മതിച്ചു... അങ്ങനെ  അവർ കൂട്ടുകാരായി... കുറച്ചു നാൾ കഴിഞ്ഞപ്...