المشاركات

عرض المشاركات من مارس 12, 2014

മണത്തല ബി.ബി.എ.എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ഹ്രസ്വചിത്രത്തില്‍നിന്നുള്ള ഒരു രംഗം

صورة
ചക്കംകണ്ടം കായല്‍ മലീമസമായതിന്റെ ഹൃദയനൊമ്പരം പങ്കിടുന്ന കുട്ടികളുടെ ലഘുചിത്രത്തിന്റെ പ്രദര്‍ശനം ബുധനാഴ്ച നടക്കും. മണത്തല ബി.ബി.എ.എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ചക്കംകണ്ടത്തിലൂടെ ഒഴുകുന്ന മാലിന്യപുഴയേയും അവിടുത്തെ നിവാസികളുടെ ദുരന്തജീവിതത്തെയും പ്രമേയമാക്കി 'തവളേം ചാവും മീനും ചാവും ചാച്ചിക്കുട്ടിയും ചാവും' എന്ന ഹ്രസ്വചിത്രമൊരുക്കിയത്. മാലിന്യം മൂലം പ്രകൃതി സുന്ദരമായ പ്രദേശം സമീപഭാവിയില്‍ ഇല്ലാതാകുമെന്ന് ഹ്രസ്വചിത്രം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.   പ്രകൃതിക്കെതിരെയുള്ള കടന്നുകയറ്റം ഉണ്ടാക്കുന്ന ഭവിഷ്യത്തുകള്‍ തിരിച്ചറിഞ്ഞ ഒരു കുട്ടിയുടെ മാനസിക സംഘര്‍ഷങ്ങളിലൂടെയുള്ള യാത്രയാണ് ഹ്രസ്വചിത്രം. സംസ്ഥാന അവാര്‍ഡ് ജേതാവ് സൈജോ കണ്ണനായ്ക്കല്‍ സംവിധാനവും അധ്യാപകനായ റാഫി നീലങ്കാവില്‍ രചനയും നിര്‍മ്മാണവും ഭവിഭാസ്‌കരന്‍, ജെസ്മോന്‍ ജെയിംസ് എന്നിവര്‍ ക്യാമറയും ജോമി എന്‍. ജോര്‍ജ്ജ് എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. ബുധനാഴ്ച വൈകീട്ട് 4.30ന് ബി.ബി.എ.എല്‍.പി. സ്‌കൂള്‍ അങ്കണത്തില്‍ ചേരുന്ന പൊതുയോഗത്തില്‍ കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.

Quaterly TDS - പിഴകള്‍ റദ്ദാക്കി

صورة
Download CBDT Circular 2012-13 സാമ്പത്തിക വര്‍ഷം മുതല്‍ എല്ലാ ഡിസ്ബേര്‍സിംഗ് ഓഫീസര്‍മാരും Quarterly E-TDS ഫയല്‍ ചെയ്യണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) കര്‍ശനമായി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പലരും ഇത് മുഖവിലക്കെടുത്തിരുന്നില്ല. ഫയല്‍ ചെയ്യാന്‍ വീഴ്ച വരുത്തുന്ന ഓരോ ദിവസത്തിനും 200 രൂപ നിരക്കില്‍ പിഴ ഈടാക്കുമെന്നും സര്‍ക്കുലര്‍ ഇറങ്ങി. ഇതും ആരും ചെവിക്കൊണ്ടില്ല. അവസാനം ഭീമമായ തുകകള്‍ പിഴ അടക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള നോട്ടീസ് വന്നപ്പോഴാണ് പലരും ഞെട്ടിയത്. പിന്നീട് ഇത് എങ്ങനെ പരിഹരിക്കും എന്നാലോചിച്ച് പരക്കം പാച്ചിലായി. ഈ തുക എവിടെ നിന്ന് കണ്ടെത്തും എന്നാലോചിച്ച് ഉറക്കം നഷ്ടപ്പെടുത്തി. എന്തായാലും ഇത്തരക്കാര്‍ക്ക് ഒരു ചെറിയ ആശ്വാസമായി CBDT മാര്‍ച്ച് 6 ന് ഒരു സര്‍ക്കുലര്‍ ഇറക്കി. അതായത് 2012-13 വര്‍ഷത്തിലെ രണ്ടാം ക്വാര്‍ട്ടര്‍ മുതല്‍ നാലാം ക്വാര്‍ട്ടര്‍ വരെയും 2013-14 ലെ ഒന്നാം ക്വാര്‍ട്ടര്‍ മുതല്‍ മൂന്നാം ക്വാര്‍ട്ടര്‍ വരെയുമുള്ള ടി.ഡി.എസ് ഫയല്‍ ചെയ്യുന്നതിനുള്ള സമയം 2014 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു. അതായത് ഇതു വരെ ടി.ഡി.എസ് ഫയല്‍ ചെയ്യാത്തവ...