المشاركات

عرض المشاركات من أكتوبر 11, 2009

ത്യജിക്കാനുള്ള തൃഷ്ണ ദൈവീകം: എം.ലീലാവതി

ദൈവം പരമമായ ദാനവും ത്യാഗവുമാണെന്നും ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതാണ് ദൈവീക ഭാവമെന്നും പ്രഫ.എം.ലീലാവതി. ജൂബിലി മിഷന് മെഡിക്കല് കോളജിന്റെ ആഭിമുഖ്യത്തില് സംഘടിപ്പിച്ച ഫാ. ഡാമിയന് അനുസ്മരണത്തില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്. നശിക്കാനുള്ളതാണ് ദേഹമെന്ന ആത്മീയ ജ്ഞാനത്തില്നിന്ന് സ്വന്തം ശരീരത്തെ കുഷ്ഠരോഗികള്ക്കുവേണ്ടി സമര്പ്പിച്ച ഫാ. ഡാമിയന് മനുഷ്യരൂപം പ്രാപിച്ച ദൈവമാണ്. ത്യാഗത്തില് മരിക്കുന്നവര് ദൈവമായി പുനര്ജന്മം പ്രാപിക്കുന്നു എന്നതിന്റെ തെളിവാണ് ഫാ. ഡാമിയന് വൈകിയാണെങ്കിലും വിശുദ്ധ പദവിയിലെത്തുന്നത്. ഭുജിക്കുക എന്നതു ശീലമാക്കിയ ആധുനികലോകം വല്ലപ്പോഴെങ്കിലും ത്യജിക്കാന് പഠിക്കണമെന്ന് ലീലാവതി ടീച്ചര് അഭിപ്രായപ്പെട്ടു. ആര്ച്ച്ബിഷപ് എമരിറ്റസ് മാര് ജേക്കബ് തൂങ്കുഴി ഉദ്ഘാടനം ചെയ്തു. ജൂബിലി മിഷന് മെഡിക്കല് കോളജ് ഡയറക്ടര് ഫാ. ഡോ. ഫ്രാന്സിസ് ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. ജൂബിലി മിഷന് ആശുപത്രിയിലെ ഒരു വാര്ഡിന് ഡാമിയന് എന്ന പേരു നല്കി. പ്രിന്സിപ്പല് ഡോ. വി.കെ.രാമന്കുട്ടി, ഡേവിസ് കണ്ണനായ്ക്കല്, ഡോ. സി.വി.ആന്ഡ്രൂസ്, ഫാ. പോള് പുളിക്കന് എന്നിവര് പ്രസംഗിച്ചു. ഫാ. ഡാമിയന്റെ ചിത്രത്തിനുമുന്പില് സദസ് ...

വത്തിക്കാന് മറ്റൊരു കേരളമായതിന്റെ ഓര്മകള് ഇന്നും സജീവം

സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ അങ്കണത്തില് ഒരു വര്ഷം മുന്പ് അല്ഫോന്സാമ്മയെ ബനഡിക്ട് പതിനാറാമന് മാര്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ഓര്മകള് റോമിലെ ഇന്ത്യന് സമൂഹത്തിന്റെ മനസില് ഇപ്പോഴും സജീവമാണ്. കഴിഞ്ഞ വര്ഷം ഇതേ ദിവസങ്ങളില് ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്ന് മലയാളികള് വത്തിക്കാനിലേക്ക് ഒഴുകിയെത്തുകയായിരുന്നു. വത്തിക്കാന് മറ്റൊരു കേരളമായി മാറിയ ദിവസങ്ങളായിരുന്നു അത്. ഭാരത സഭയില് നിന്നുള്ള നിരവധി ബിഷപ്പുമാരും വൈദികരും സന്യാസിനികളും അത്മായരും നാമകരണത്തിനു വളരെ മുന്പുതന്നെ റോമില് എത്തിയിരുന്നു. ഭാരതത്തിന്റെ ദേശീയ പതാകയും അല്ഫോന്സാമ്മയുടെ ചിത്രങ്ങളുംകൊണ്ട് വിശുദ്ധ നഗരം പുളകം കൊണ്ട ദിനങ്ങളായിരുന്നു അത്. പതിനായിരത്തിലേറെ മലയാളികളാണ് ഭാരതത്തിന്റെ ആദ്യവിശുദ്ധയെ പ്രഖ്യാപിക്കുന്ന ചടങ്ങില് സാക്ഷികളായത്. 2008 ഒക്ടോബര് 12 ഞായറാഴ്ച നേരം പുലരുന്നതിനു മുന്പുതന്നെ സെന്റ് പീറ്റേഴ്സ് സ്ക്വയര് തീര്ഥാടകരെക്കാണ്ടു നിറഞ്ഞു കവിഞ്ഞിരുന്നു. ""വീവാ ഇല് പാപ്പ'' വിളികളോടെയാണ് ബനഡിക്ട് പതിനാറാമന് മാര്പ്പാപ്പയെ മലയാളി സമൂഹം ആവേശപൂര്വമാണ് വരവേറ്റത്. നാടന് മലയാളം പറഞ്ഞ് റോമിന്റെ വഴിത്താരകളിലൂടെ ന...

ഫാ.ഡാമിയനുള്പ്പെട അഞ്ചു ധന്യാത്മാക്കളെ ക ത്തോലിക്കാ സഭ ഇന്ന് വിശുദ്ധരായി പ്രഖ്യാപിക്കും.

ഫാ.ഡാമിയനുള്പ്പെട അഞ്ചു ധന്യാത്മാക്കളെ ക ത്തോലിക്കാ സഭ ഇന്ന് വിശുദ്ധരായി പ്രഖ്യാപിക്കും. കുഷ്ഠരോഗികളുടെ സ്വര്ഗീയ മധ്യ സ്ഥനായി അറിയപ്പെടുന്ന ഫാ.ഡാമിയ നോടൊപ്പം വിശുദ്ധിയുടെ പരിമളം പരത്തി കടന്നുപോയ ഒരു ആര്ച്ച്ബിഷപും മറ്റൊരു വൈദികനും ഒരു ബ്രദറും ഒരു കന്യാസ്ത്രീയും വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്ത്തപ്പെടും. വൈദികവര്ഷത്തില് വൈദികര്ക്ക് സാര്വത്രികസഭ നല്കുന്ന ആദരംകൂടിയാണ് ഇന്നു വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില് നടക്കുന്ന തിരുക്കര്മങ്ങള്. ജീവിച്ചിരിക്കെതന്നെ വിശുദ്ധ കര്മങ്ങളിലൂടെ ലോകത്തി ന്റെ ആദരം പിടിച്ചുപറ്റിയ ബ ല്ജിയംകാരനായ ഫാ.ഡാമിയനാണ് പുതുതായി വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്ത്തപ്പെടുന്നവരില് ഏറെ പ്രശസ്തന്. പസഫിക് സമുദ്രത്തിലെ ഹവായ് ദ്വീപുസമൂഹങ്ങളില് എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് ആലംബഹീനരായ കുഷ്ഠരോഗികള്ക്കായി ജീവിതം സമര്പ്പിച്ച്, അവരിലൊരുവനായി ജീവിച്ച്, അവസാനം ഈ മാരകരോഗത്തിനടിമയായി നിത്യത പൂകിയ ഫാ.ഡാമിയന്റെ ജീവിതം ഏറെ അദ്ഭുതത്തോടെയാണ് ലോകം നോക്കിക്കാണുന്നത്. ഇന്നു രാവിലെ പ്രാദേശികസമയം പത്തിനാണ്(ഇന്ത്യന് സമ യം ഉച്ചയ്ക്ക് 1.30) സെന്റ് പീറ്റേഴ്സ് ബസിലിക്കയില് നാമകരണത്തിനുള്ള തിരുക്കര്മ...

നാളെ 2009 ഒക്ടോബര് 12.

നാളെ 2009 ഒക്ടോബര് 12. കേരളസഭയുടെ അഭിമാനമായ അല്ഫോന്സാമ്മയെ ഭാരതസഭയുടെ പ്രഥമ വിശുദ്ധയായി പ്രഖ്യാപിച്ച ധന്യനിമിഷത്തിന് ഒരു വയസ്. കാലം കാതോര്ത്തിരുന്ന മഹനീയ പ്രഖ്യാപനത്തില് സാക്ഷികളാകാനെത്തിയ മൂന്നു ലക്ഷം വിശ്വാസികള്ക്കൊപ്പം പങ്കെടുത്ത നൂറുകണക്കിനു മലയാളികള് ആ അസുലഭ നിമിഷത്തിന്റെ ധന്യസ്മരണകളിലാണിപ്പോഴും. വിശുദ്ധ പത്രോസിന്റെ പിന്ഗാമി ബനഡിക്ട് പതിനാറാമന് മാര്പാപ്പാ അല്ഫോന്സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കവേ സെന്റ് പീറ്റേഴ്സ് ചത്വരം നിറഞ്ഞൊഴുകിയ ഭാരതീയരില്നിന്നു ത്രിവര്ണക്കൊടി പാറിപ്പറന്നത് ഇന്നലെ എന്നതുപോലെ ഇവരുടെ ഓര്മകളിലുണ്ട്. "ഏശയ്യായെ പ്രവാചക ദൗത്യത്തിനായി വിളിച്ചപ്പോഴുണ്ടായ അനുഭൂതിയായിരുന്നു എനിക്കപ്പോള്. വിശുദ്ധ അല്ഫോന്സാമ്മയുടെ തിരുശേഷിപ്പ് കൈകളിലേന്തി ബലിപീഠത്തിനടുത്തേക്ക് നടന്നപ്പോള് വിശുദ്ധയുടെ ശാരീരിക സാന്നിധ്യം എനിക്കുണ്ടായി. സ്വര്ഗീയ ദര്ശന തുല്യമായിരുന്നു ആ നിമിഷം.' അല് ഫോന്സാമ്മ അംഗമായിരുന്ന എഫ്സിസി സന്യാസിനി സമൂഹത്തിന്റെ പ്രൊവിന്ഷ്യല് ജനറാള് സിസ്റ്റര് സീലിയ ആ നിമിഷത്തെ ഓര്ത്തതിങ്ങനെ. ബ ലിവേദിയിലെ പ്രത്യേക പീഠത്തിലേക്ക് അല്ഫോന്സാമ്മയു ടെ തിരുശേഷിപ്പ് സംവഹിക്കാനു ള്ള ഭാ...