المشاركات

عرض المشاركات من مارس 27, 2016

ഈസ്റ്ററിന്റെ ആശംസകള് സ്നേഹപൂര്വ്വം നേരുന്നു.

صورة
ഈസ്റ്ററിന്റെ ആശംസകള് സ്നേഹപൂര്വ്വം നേരുന്നു. നോന്പിന്റേയും പ്രായശ്ചിത്തത്തിന്റേയും വഴിയില്നിന്നും പതുക്കെ പതുക്കെ നാം ഉത്ഥാനമഹത്വത്തിന്റെ ധന്യമുഹൂര്ത്തത്തിലേയ്ക്ക് നടന്നു നീങ്ങുകയാണ്. രക്ഷകന്റെ ഉത്ഥാനത്തിലൂടെ കൈവന്ന പുതുജീവനില് ആഹ്ലാദിക്കുന്നതിനുള്ള അവസരമാണിത്. അന്ധകാരത്തില് നിന്നും പ്രകാശത്തിലേയ്ക്കുള്ള കടന്നുപോകലാണ് യേശുവിന്റെ ഉത്ഥാനം. പാപത്തിന്റെ അന്ധകാരത്തില് നിന്ന്, മരണത്തിന്റെ ശൂന്യതയില് നിന്ന്, പ്രകാശത്തിന്റെ പൂര്ണ്ണതയിലേയ്ക്ക് മുന്നേറാന് യേശുവിന്റെ ഉത്ഥാനം നമുക്ക് ശക്തി തരുന്നു.  വി. യോഹന്നാന് തന്റെ ലേഖനത്തില് പറയുന്നു, ‘ദൈവം പ്രകാശമാണ്. അവനില് അന്ധകാരമില്ല. ദൈവത്തോട് കൂട്ടായ്മയുണ്ടെന്ന് പറയുകയും അതേസമയം അന്ധകാരത്തില് നടക്കുകയും ചെയ്താല് നാം വ്യാജം പറയുന്നവരാകും. അവിടുന്ന് പ്രകാശത്തിലായിരിക്കുന്നതുപോലെ നമ്മളും പ്രകാശത്തില് സഞ്ചരിച്ചാല് നമുക്കു പരസ്പരം കൂട്ടായ്മയുണ്ടാകും.’ (1 യോഹ 2: 57) . യേശുവാകുന്ന പ്രകാശത്തിലൂടെ സഞ്ചരിച്ചാല് മാത്രമേ, നമ്മെ സംബന്ധിച്ചിടത്തോളം ഈസ്റ്റര് അര്ത്ഥവത്താകുന്നുള്ളൂ. ഈ പ്രകാശം, അടുത്തുനില്ക്കുന്നവന് എന്റെ സഹോദരനാണെന്ന തിരിച്ചറിവ് നമുക്ക് നല...