المشاركات

عرض المشاركات من يونيو 11, 2017

E-Filing of Income Tax Returns 2017-2018

صورة
2016-17 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി കണക്കാക്കി നാം ഇതിനോടകം മുഴുവനായും അടച്ചു കാണും. എന്നാല്‍ ഇതോടു കൂടി നമ്മുടെ ബാധ്യത അവസാനിക്കുന്നില്ല. നമ്മുടെ വരുമാനത്തിന്‍റെ വിവരങ്ങള്‍ ആദായ നികുതി വകുപ്പിലേക്ക് റിട്ടേണ്‍ ആയി സമര്‍പ്പിക്കേണ്ടതുണ്ട്. 2016-17 സാമ്പത്തിക വര്‍ഷത്തിലെ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി  ജൂലൈ 31 ആണ് ആരൊക്കെ റിട്ടേണ്‍ സമര്‍പ്പിക്കണം...? ഒരു സാധാരണ വ്യക്തി തന്റെ ഡിഡക്ഷനുകള്‍ക്ക് മുമ്പുള്ള വരുമാനം 2.5 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ റിട്ടേണ്‍ സമര്‍പ്പിക്കണം. സീനിയര്‍ സിറ്റിസനാണെങ്കില്‍ ഈ പരിധി  3,00,000 രൂപയും സൂപ്പര്‍ സീനിയര്‍ സിറ്റിസണാണെങ്കില്‍ 5,00,000 രൂപയുമാകുന്നു. ആവശ്യത്തിലധികം നികുതിയടച്ചത് കാരണം റീഫണ്ട് അവകാശപ്പെടുന്നവര്‍ അവരുടെ വരുമാനം  നികുതി വിധേയ വരുമാനത്തെക്കാള്‍ കുറവാണെങ്കിലും റിട്ടേണ്‍ സമര്‍പ്പിക്കണം. ഹൗസിംഗ് ലോണെടുത്തവര്‍ അതിന്‍റെ പലിശ Income from House Property എന്ന തലക്കെട്ടില്‍ നഷ്ടമായി അവകാശപ്പെടുന്നത് കൊണ്ട് അത്തരക്കാര്‍ വരുമാനം നികുതി വിധേയ വരുമാനത്തിന് താഴെയാണെങ്കിലും റിട്ടേണ്‍ സമര്‍പ്പിക്കണം. റിട്ടേണ്‍ ഫ...

Higher Secondary First Year Allotment on June 19

صورة
ഒന്നാംവർഷ ഹയർസെക്കൻഡറി അലോട്മെന്റ് 19നു പ്രസിദ്ധീകരിക്കും.  28നു ക്ലാസ് ആരംഭിക്കും.  12ന് ആണു ട്രയൽ അലോട്മെന്റ്. മുഖ്യ അലോട്മെന്റ് 27ന് അവസാനിക്കും. ജൂലൈ ഒൻപതിന് അഡ്മിഷൻ അവസാനിക്കും. സപ്ലിമെന്ററി ഘട്ടം ജൂലൈ ആറു മുതൽ ഓഗസ്റ്റ് ഒൻപതു വരെ നടക്കും. സേ പരീക്ഷ പാസായവരെ മുഖ്യ അലോട്മെന്റിനു ശേഷമുള്ള സപ്ലിമെന്ററി അലോട്മെന്റിലായിരിക്കും പരിഗണിക്കുക. 2707 പേർ ഈ വിഭാഗത്തിൽ അപേക്ഷിച്ചിട്ടുണ്ടെങ്കിലും മാർക്ക് വച്ച് ഇവർ ആദ്യ അലോട്മെന്റിൽ പരിഗണിക്കപ്പെടാൻ സാധ്യതയില്ലെന്ന് അധികൃതർ അറിയിച്ചു.  ഏകജാലക രീതിയിലുളള പ്ലസ് വണ്‍ പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് റിസള്‍ട്ട് ജൂണ്‍ 12ന് പ്രസിദ്ധീകരിക്കും. സ്‌കൂളുകളില്‍ നിന്നും വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ അപേക്ഷകളും അവയുടെ സാധ്യതയുളള ഓപ്ഷനുകളുമാണ് അലോട്ട്‌മെന്റിനായി പരിഗണിച്ചിട്ടുളളത്. www.hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷാ നമ്പരും ജനനതീയതിയും ജില്ലയും നല്‍കി ട്രയല്‍ റിസള്‍ട്ട് പരിശോധിക്കാം. ട്രയല്‍ റിസള്‍ട്ട് 13 വരെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശോധിക്കാം. അപേക്ഷാ വിവരങ്ങള്‍ പരിശോധിക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതി...

ഔദ്യോഗിക പദവികളും ബഹുമാന പുരസരമുളള പദവികളും സ്പാർക്കിൽ പേരിന്റെ അവസാനമേ ചേർക്കാവൂ. സർക്കുലർ

ഔദ്യോഗിക പദവികളും ബഹുമാന പുരസരമുളള പദവികളും സ്പാർക്കിൽ പേരിന്റെ അവസാനമേ ചേർക്കാവൂ. സർക്കുലർ

Quarterly TDS Returns

صورة
നമ്മുടെ ഓഫീസില്‍ ഓരോ മാസങ്ങളിലെയും ബില്ലുകളില്‍ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്നും നികുതി പിരിച്ചെടുക്കുന്നുണ്ടായിരിക്കും. എന്നാല്‍ നമ്മുടെ ജില്ലാ ട്രഷറികളില്‍ നിന്നും  ഒരു മാസം ഈ  ഓഫീസില്‍ നിന്നും മൊത്തം എത്ര രൂപ നികുതിയായി പിടിച്ചെടുത്തിട്ടുണ്ട് എന്നാണ് റിപ്പോര്ട്ട് ചെയ്യുന്നത്. ഇതില്‍ ഓരോരുത്തരുടെ കണക്കുകളില്ല. ഇത് ഓരോരുത്തരുടേയി വേര്‍ തിരിച്ചുള്ള കണക്കുകള്‍ ആദായ നികുതി വകുപ്പുകള്ക്ക് ലഭ്യമാക്കുന്നതിനാണ് നമ്മള്‍ ഓരോ മൂന്ന് മാസത്തിലും ടി.ഡി.എസ് റിട്ടേണുകള്‍ സമര്പ്പി ക്കുന്നത്.  ഇത് സമര്പ്പി ച്ചില്ല എങ്കില്‍ വൈകുന്ന ഓരോ ദിവസത്തിനും 200 രൂപ വെച്ച് പിഴ ഈടാക്കുന്നതാണ്. അടുത്ത കാലത്തായി ഇങ്ങനെ വീഴ്ച വരുത്തിയ ഡിസ്ബേര്സിംഗ് ഓഫീസര്മാ.ര്ക്ക് ഭീമമായ തുകകള്‍ പിഴ ചുമത്തിക്കൊണ്ട് നോട്ടീസുകള്‍ വന്നു കൊണ്ടിരിക്കുന്നു. കൂടാതെ താങ്കളുടെ ഓഫീസില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരില്‍ നിന്നും പിടിച്ച് അടച്ച നികുതികള്‍ ഒന്നും അവരുടെ കണക്കില്‍ വരികയുമില്ല. ഓരോ വര്‍ഷവും മെയ് 15 ന് ശേഷം ഓരോ ഉദ്യോഗസ്ഥര്‍ക്കും TRACES ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഫോം 16 പാര്‍ട്ട് എയും നിങ്ങളുടെ ഓഫീസില്‍ തയ്യാറാക്കി...