المشاركات

عرض المشاركات من يناير 1, 2017

മനസിനെ സ്പർശിച്ച വരികൾ

SSLC 2016 പരീക്ഷയിൽ മലപ്പുറം ജില്ലയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കാനും ഉപഹാരം നൽകാനും സംഘടിപ്പിച്ച വേദി : ജില്ലയിലെ ഉയർന്ന പണക്കാരനും പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നേതാവും വ്യവസായിയും ആയ ഒരാളാണ് ചീഫ് ഗസ്റ്റ് . പിന്നെ സമൂഹത്തിലെ ഉന്നതരും രാഷ്ടിയക്കാരും മറ്റ് പ്രമുഖരേയും കൊണ്ട് നിറഞ്ഞരിക്കുന്ന സ്റ്റേജും പ്രൗഡോജ്വലമായ സദസ്സും, ഈ അനുമോദന ചടങ്ങിന്റെ പ്രത്യകത: അവസാന റാങ്ക്കാരനെ ആദ്യം വിളിക്കുകയും, അത് പോലെ തന്നെ ഫസ്റ്റ് റാങ്ക്കാരന് അവസാനവുമാണ് സമ്മാനം കൊടുക്കുന്നത്. ജില്ലയിൽ മികച്ച വിജയം നേടിയ 10 കുട്ടികളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാനത്ത് എറ്റവും കൂടുതൽ മാർക്കോടെ പാസ്സായതാണ് അരുൺ കൃഷ്ണൻ. ആദ്യമായി സമ്മാനം സ്വീകരിക്കാൻ ദീപാ മേനോനെ ക്ഷണിച്ചു. അവതാരിക ചോദിച്ചു നിങ്ങൾ എങ്ങനെയാണ് ഇത്രയും നല്ലൊരു വിജയം കരസ്ഥമാക്കിയത്. ഈ വിജയത്തിൽ നിങ്ങൾ ആർക്കാണ് നന്ദി പറയുന്നത്. എന്താണ് നിങ്ങൾക്ക് പറയാനുള്ളത്. "ഈ വിജയത്തിൽ ഞാൻ ഏറ്റവും കൂടുതൽ നന്ദി പറയുന്നത് എന്നെ പഠിപ്പിച്ച അദ്ധ്യാപകർക്കാണ്. പിന്നെ സ്കൂളിന്, എന്റെ അമ്മ പ്രൊഫസർ ആണ്. അച്ഛൻ ബാങ്കിൽ ജോലി ചെയ്യുന്നു. അതെല്ലാം എ...

ഐഫോണ്‍@10: ലോകം സ്മാര്‍ട്ടായിട്ട് ഒരു പതിറ്റാണ്ട്

صورة
ആധുനിക നാഗരികതയുടെ സര്‍വ്വതലങ്ങളെയും സ്പര്‍ശിക്കുന്ന ഒരു ടെക്‌നോളജി വിപ്ലവത്തിന് തിരികൊളുത്തുകയാണ് ഐഫോണ്‍ ചെയ്തത്. യന്ത്രങ്ങളും മനുഷ്യനും തമ്മിലുള്ള ഇടപഴകലിന്റെ ചരിത്രവഴികളെ അത് മാറ്റിയെഴുതി. ബട്ടണുകളും ലിവറുകളും അപ്രസക്തമായി, പകരമവിടെ വിരല്‍സ്പര്‍ശം ഇടംപിടിച്ചു സ്റ്റീവ് ജോബ്‌സ് 2007 ജനുവരി 9 ന് ഐഫോണ്‍ അവതരിപ്പിച്ചപ്പോള്‍. ചിത്രം കടപ്പാട്: Getty Images സാന്‍ ഫ്രാന്‍സിസ്‌കോയിലെ മോസ്‌കോന്‍ സെന്ററില്‍ നടന്ന ഐഫോണ്‍ അവതരണത്തിനിടെ മൊബൈല്‍ഫോണിന് തങ്ങള്‍ 'പുനര്‍ജന്മം നല്‍കാന്‍ പോകുന്നു'വെന്ന് സ്റ്റീവ് ജോബ്‌സ് തന്റെ സ്വസിഗ്ധമായ ശൈലിയില്‍ ചടുലതയോടെ പ്രസ്താവിക്കുമ്പോള്‍, ആ സദസ്സിലുണ്ടായിരുന്ന അധികമാര്‍ക്കും എന്താണ് യഥാര്‍ഥത്തില്‍ അദ്ദേഹം അര്‍ഥമാക്കിയതെന്ന് മനസിലായിക്കാണില്ല. മക്‌വേള്‍ഡ് സമ്മേളനത്തിനിടെ 2007 ജനുവരി 9 നായിരുന്നു ഐഫോണ്‍ അവതരണം. പത്തുവര്‍ഷം തികയുന്ന ഈ വേളയില്‍ തിരിഞ്ഞുനോക്കുമ്പോള്‍ മനസിലാകും, സ്റ്റീവ് അന്ന് നടത്തിയ പ്രഖ്യാപനത്തിന്റെ ശരിയായ അര്‍ഥം ഇതായിരുന്നു: 'ഞങ്ങള്‍ ലോകത്തെ സ്മാര്‍ട്ടാക്കാന്‍ പോകുന്നു!' ഐഫോണ്‍ ആരംഭിച്ച വിപ്ലവം വഴി സംഭവിച്ചത് മറ്റൊന്ന...