അതിലൊട്ടും " പക " വന്നിട്ടില്ല !! അന്നും .. ഇന്നും ..
അനിയൻമാരേ...... ഞങ്ങളും പളളിക്കൂടത്തിൽ പഠിച്ചവരാണ് .. കൂട്ടുകാർ ഞങ്ങൾക്കും ഉണ്ട്... വഴക്കടിച്ചിട്ടുണ്ട് പിണങ്ങിയിട്ടുണ്ട് ഒരുമിച്ചിരുന്ന ബഞ്ചിൽ നിന്ന് പലവഴിക്ക് പിരിഞ്ഞിട്ടും ഇപ്പോഴും ഇടയ്ക്കിടെ പിണങ്ങാറുമുണ്ട്. പക്ഷേ പിണങ്ങിയിരിക്കുമ്പോൾ പോലും പിണക്കത്തിനപ്പുറം അതിലൊട്ടും " പക " വന്നിട്ടില്ല !! അന്നും .. ഇന്നും .. ക്ലാസ്സിൽ അധ്യാപകന്റെ അടി കൊണ്ട് സഹപാഠിയുടെ കൈവെള്ള ചുവക്കുമ്പോൾ ഞങ്ങളുടെ കണ്ണു നിറഞ്ഞിട്ടുണ്ട്. അവനേക്കാൾ വേദന അതു കണ്ടുനിന്ന ഞങ്ങളനുഭവിച്ചിട്ടുണ്ട്. അവരേക്കാൾ കരഞ്ഞത് അടികൊള്ളാത്ത ഞങ്ങളായിരുന്നിരിക്കും ... തിരിച്ചും അങ്ങനെ ... സ്വന്തം വീട്ടിലിരിക്കുമ്പോൾ അതിരിനപ്പുറമുള്ള അവൻ്റെ വീട്ടിൽ അച്ഛന്റെ അടിയേറ്റ് അവൻ കരയുന്ന നിലവിളി കാതിൽ കേട്ടാൽ ഓടി വേലിയ്ക്കൽ ചെല്ലും. .... ആശ്വസിപ്പിക്കും ... ചിലപ്പോൾ ഒപ്പം കരയും ... തിരിച്ച് അവരും അങ്ങനെ ! സഹപാഠിയുടെ കണ്ണ് നിറഞ്ഞിരുന്നാൽ കാരണം തിരക്കും ... പരിഹാരം ചെയ്യാനുള്ള പക്വതയില്ലെങ്കിലും കഴിവിനോളം ഒന്ന്...