المشاركات

عرض المشاركات من مارس 5, 2016

School Last batch

صورة

ജൈവകീടനാശിനി വിതരണം.....

തെങ്ങ്, വാഴ, പച്ചക്കറി, കുരുമുളക്, ജാതി, പുഷ്പകൃഷി എന്നിവയ്ക്കുള്ള രോഗകീടാക്രമണം നിയന്ത്രിക്കുന്നതിനായി ജൈവകീടനാശിനികള്‍ പാവറട്ടി കൃഷിഭവനില്‍ അമ്പത് ശതമാനം സബ്‌സിഡി നിരക്കില്‍ ലഭ്യമാണ്. ആവശ്യക്കാര്‍ ഈ മാസം 10 നുള്ളില്‍ കൈപ്പറ്റണം.

ക്‌ളീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതിക്ക് തുടക്കം

 കോളേജ്-സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ ലഹരി ഉപയോഗം തടയുന്നതിനായി ആഭ്യന്തരവകുപ്പിന്റെ ക്‌ളീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതി പാവറട്ടി പോലീസിന്റെ നേതൃത്വത്തില്‍ തുടങ്ങി. പാവറട്ടി സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് സര്‍ക്കാര്‍ പദ്ധതിയായ ക്‌ളീന്‍ കാമ്പസ് സേഫ് കാമ്പസ് നടപ്പാക്കുന്നത്. പ്രധാനമായും വിദ്യാര്‍ഥികളില്‍ ലഹരി ഉപയോഗം തടയുകയാണ് ലക്ഷ്യം. ഇതിനായി സ്‌കൂളുകളിലും കാമ്പസുകളിലും പ്രത്യേക കമ്മിറ്റികളും രൂപവത്കരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് റോഡ് സുരക്ഷാ ബോധവല്‍ക്കരണവും നല്‍കുന്നുണ്ട്. ക്‌ളീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതിയുടെ ഭാഗമായി ആദ്യ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്‌ളാസ് പെരുവല്ലൂര്‍ മദര്‍ കോളേജില്‍ നടത്തി. ഗുരുവായൂര്‍ സിഐ എം. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മദര്‍ കോളേജ് പ്രിന്‍സിപ്പല്‍ അബ്ദുള്‍ സലീം അധ്യക്ഷനായി. ബാസ്റ്റ്യന്‍ ചെറുവത്തൂര്‍ ബോധവല്‍ക്കരണ ക്‌ളാസെടുത്തു. പാവറട്ടി സ്റ്റേഷന്‍ എസ്എച്ച്ഒ സുരേഷ്, സീനിയര്‍ സി.പി.ഒ.മാരായ ബിനു ഡേവിഡ്, അനൂപ്, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ സി.വി. മിനി എന്നിവര്‍ പ്രസംഗിച്ചു.

സെന്റ് ജോസഫ്‌സിന് ബെസ്റ്റ് സ്‌കൂള്‍ അവാര്‍ഡ്‌

തൃശ്ശൂര്‍ ദേവമാതാ സി.എം.ഐ.യുടെ കീഴിലെ എഡ്യൂക്കേഷണല്‍ കോര്‍പ്പറേറ്റ് ഏജന്‍സി ഏര്‍പ്പെടുത്തിയ ബെസ്റ്റ് ഹൈസ്‌കൂള്‍ അവാര്‍ഡ് പാവറട്ടി സെന്റ് ജോസഫ്‌സിന്. നൂറ് ശതമാനം വിജയവും പഠന പ്രവര്‍ത്തന മികവിനോടൊപ്പം പാഠ്യേതര രംഗങ്ങളില്‍ ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളില്‍ സ്‌കൂള്‍ നേടിയ വിജയമാണ് അവാര്‍ഡിന് പരിഗണിച്ചത്. ദേവമാതാ പ്രൊവിന്‍ഷ്യല്‍ ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളിയില്‍ നിന്ന് സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് ആലപ്പാട്ട്, പ്രധാനാധ്യാപകന്‍ വി.എസ്. സെബി എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ബെസ്റ്റ് സ്‌കൂള്‍ അവാര്‍ഡ് നേടിയ സ്‌കൂളിനെ പി.ടി.എ. കമ്മിറ്റി അഭിനന്ദിച്ചു.

GFC അദ്ധ്യാപകർക്ക് Scale of pay അനുവദിച്ചു ഉത്തരവായിരിക്കുന്നു

صورة
1. യോഗ്യത ആർജ്ജിക്കാത്ത അധ്യാപകർക്ക് തടഞ് വെച്ചിരുന്ന Scale of pay അനുവദിച്ചിരിക്കുന്നു 2. മൂന്നു വർഷത്തിനുള്ളിൽ അവർ നിശ്ചിത യോഗ്യത  കൈവരിച്ചിരിക്കണം  3.     I/O 3/2016 എന്ന തിയതി മുതലാണ് ഉത്തരവിനു പ്രാബല്യം ​