المشاركات

عرض المشاركات من يونيو 20, 2023

പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഫുഡ് ക്രാഫ്റ്റ് കോഴ്സുകൾക്കപേക്ഷിക്കാം. അവസാന തിയ്യതി - ജൂൺ 30

കേരളസർക്കാർ ടൂറിസം വകുപ്പിന് കീഴിലുള്ള 13 ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്ലസ് ടു പരീക്ഷ പാസായവർക്ക് വിവിധ കോഴ്സുകളിൽ പരിശീലനം നേടാം. ഇൻസ്റ്റിറ്റ്യൂട്ടുകളും കോഴ്സുകളും ചുവടെ. സീറ്റുകൾ ബ്രാക്കറ്റിൽ 1. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, തൈക്കാട് തിരുവനന്തപുരം  ഫോൺ: 04712728340 ◼️ഫ്രണ്ട് ഓഫിസ് ഓപറേഷൻ (30) ◼️ഫുഡ് ആൻഡ് ബിവറേജ് സർവിസ് (40) ◼️ഫുഡ് പ്രൊഡക്ഷൻ (30). 2. എഫ്.സി.ഐ കടപ്പാക്കട കൊല്ലം  ഫോൺ: 04742767635 ◼️ ഫുഡ് പ്രൊഡക്ഷൻ (40) ◼️ഫുഡ് ആൻഡ് ബിവറേജ് സർവിസ് (40) 3. എഫ്.സി.ഐ കുമരനല്ലൂർ, കോട്ടയം  ഫോൺ: 04812312504 ◼️ഫ്രണ്ട് ഓഫിസ് ഓപറേഷൻ (20) ◼️ഫുഡ് ആൻഡ് ബിവറേജ് സർവിസ് (40) ◼️ഫുഡ് പ്രൊഡക്ഷൻ (30). 4. എഫ്.സി.ഐ മങ്ങാട്ടുകവല, തൊടുപുഴ  ഫോൺ: 04862224601 ◼️ഫുഡ് ആൻഡ് ബിവറേജ് സർവിസ് (50) ◼️ഫുഡ് പ്രൊഡക്ഷൻ (60) ◼️ഫ്രണ്ട് ഓഫിസ് ഓപറേഷൻ (20).  5. എഫ്.സി.ഐ ചേർത്തല  ഫോൺ: 0478-2817234 ◼️ഫുഡ് ആൻഡ് ബിവറേജ് സർവിസ് (42) ◼️ഫുഡ് പ്രൊഡക്ഷൻ (40) 6. എഫ്.സി.ഐ കളമശ്ശേരി  ഫോൺ: 04842558385 ◼️ഫ്രണ്ട് ഓഫിസ് ഓപറേഷൻ (40) ◼️ഫുഡ് ആൻഡ് ബിവറേജ് സർവിസ് (80) ◼️ഫുഡ് പ്രൊഡക്ഷൻ (80) ◼️ബേക...

പ്ലസ് വൺ രണ്ടാം അലോട്മെന്റ് 26നും മൂന്നാംഘട്ടം ജൂലൈ ഒന്നിനും: സപ്ലിമെന്ററി അലോട്ട്മെന്റും ഉണ്ടാകും

പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് ജൂൺ 26ന് പ്രസിദ്ധീകരിക്കും. മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. രണ്ടാംഅലോട്മെന്റ് പ്രകാരമുള്ള പ്രവേശനം പൂർത്തിയാക്കിയ ശേഷം മൂന്നാമത്തെ അലോട്ട്മെന്റ് ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. ജൂലൈ ഒന്നുമുതൽ മൂന്നാംഘട്ട അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം ആരംഭിക്കും. അപേക്ഷിച്ച എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുന്ന തരത്തിൽ മുഖ്യഘട്ട അലോട്ട്മെന്റുകൾക്ക്ശേ ശേഷം സപ്ലിമെന്ററി അലോട്ട്മെന്റ് ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.