ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പിന് അപേക്ഷിക്കാം
ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലീം/ക്രിസ്ത്യൻ/സിഖ്/ബുദ്ധ/പാഴ്‌സി/ജൈന സമുദായങ്ങളിൽപ്പെട്ട 9,10,11,12 ക്ലാസുകളില്‍ പഠിക്കുന്ന പെൺകുട്ടികൾക്ക് “ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പിന് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. അവസാന വർഷ പരീക്ഷയിൽ 50 ശതമാനത്തിലധികം മാർക്ക് വാങ്ങിയവർക്കാണ് അപേക്ഷിക്കാൻ അവസരം. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : 30/ 11/2021 സ്‌കോളര്ഷിപ്പ് തുക ഒൻപത് , 10 ക്ലാസ്സുകാർക്ക് വർഷം 5000 രൂപ പ്ലസ് വൺ/ പ്ലസ് ടു കുട്ടികൾക്ക് വർഷം 6000 രൂപ യോഗ്യത / നിബന്ധനകൾ: മുസ്ലീം/ക്രിസ്ത്യൻ/സിഖ്/ബുദ്ധ/പാഴ്‌സി/ജൈന സമുദായങ്ങളിൽപ്പെട്ട ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന പെൺകുട്ടികൾക്ക് മാത്രം മുന്‍ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50% മാര്‍ക്ക് വേണം. വാര്‍ഷിക വരുമാനം 2 ലക്ഷം രൂപയില്‍ താഴെയായിരിക്കണം. ഒരേ ക്ലാസിലെ ഒരു കുടുംബത്തിൽ നിന്നുള്ള രണ്ടിൽ കൂടുതൽ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകില്ല ആവശ്യമായ രേഖകള്‍: ഫോട്ടോ ആധാര്‍ കാര്‍ഡ് മുന്‍ വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റ് ബാങ്ക് പാസ് ബുക്ക് (നാഷനലൈസ്ഡ് ബാങ്ക്) വരുമാന സര...