المشاركات

عرض المشاركات من أغسطس 14, 2012

പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ ധനവകുപ്പു നിര്‍ദേശിച്ചിട്ടില്ല: മന്ത്രി മാണി

നിലവിലുള്ള ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം അറുപതാക്കണമെന്ന യാതൊരു നിര്‍ദേശവും ധനവകുപ്പ് മന്ത്രിസഭയ്ക്ക് സമര്‍പ്പിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ.എം. മാണി. ഇതുസംബന്ധിച്ച് യാതൊരു തീരുമാനവും കൈക്കൊണ്ടിട്ടില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ജൂലൈ നാലിലെ മന്ത്രിസഭായോഗത്തില്‍ നടന്ന ചര്‍ച്ചയില്‍ സാമ്പത്തിക പരിഷ്കരണ നടപടികളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിയെയും ധന സെക്രട്ടറിയെയും ചുമതലപ്പെടുത്തിയിരുന്നു. അവരുടെ റിപ്പോര്‍ട്ടില്‍ പങ്കാളിത്ത പെന്‍ഷന്‍ നിലവിലുള്ള സം സ്ഥാനങ്ങളില്‍ പെന്‍ഷന്‍ പ്രായം അറുപതാണെന്നും ആ സമ്പ്രദായം ആവശ്യമെങ്കില്‍ ഇവിടെയും അനുവര്‍ത്തിക്കാമെന്നും ചൂണ്ടിക്കാണിച്ചിരുന്നു.പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമായിപ്പോലും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെപ്പറ്റി യാതൊരു നിര്‍ദേശവും മന്ത്രിസഭ കൈക്കൊണ്ടിട്ടില്ല. ധനവകുപ്പിന് ഇക്കാര്യത്തില്‍ ഏകപക്ഷീയമായ യാതൊരു നിലപാടുമില്ലെന്നും ധനമന്ത്രി അറിയിച്ചു.

ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ് - സ്ക്രൈബ്

ഈ മാസവും സെപ്തംബറിലും നടത്തുന്ന കെടെറ്റ് പരീക്ഷയില്‍ സ്ക്രൈബിന്റെ സഹായം ആവശ്യമുളള പരീക്ഷാര്‍ഥികള്‍ ഹാള്‍ ടിക്കറ്റ് ലഭിച്ചാലുടന്‍ പരമാവധി 20ന് വൈകുന്നേരം അഞ്ചിനു മുമ്പ് തങ്ങളുടെ റോള്‍ നമ്പര്‍, പരീക്ഷാ സെന്റര്‍, കാറ്റഗറി, മൊബൈല്‍ നമ്പര്‍ എന്നിവ പരീക്ഷാ ഭവനിലെ ുമൃലലസവെമയവമ്മിരഴഹ@ഴാമശഹ.രീാ എന്ന അഡ്രസില്‍ ഇ-മെയില്‍ ചെയ്യണം. ഇതോടൊപ്പം സെന്റര്‍ ഹെഡ്മാസ്ററുമായി ബന്ധപ്പെടേണ്ടതുമാണ്.

വിദ്യാഭ്യാസ വായ്പ: നിബന്ധനകള്‍ നയവിരുദ്ധം

വിദ്യാഭ്യാസ വായ്പ സംബന്ധിച്ച് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്റെ നിബന്ധനകള്‍ കേന്ദ്ര സര്‍ക്കാരിന്റെയും, റിസര്‍വ് ബാങ്കിന്റെയും നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പി.ടി. തോമസ് എംപി. ലോക്സഭയില്‍ ചട്ടം 377 അനുസരിച്ച് നടത്തിയ ഉപക്ഷേപത്തിലാണ് പി.ടി തോമസ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. മെറിറ്റ്് ഉള്ള കുട്ടികള്‍ക്കു മാത്രമേ ലോണ്‍ പരിഗണിക്കാവൂവെന്ന ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്റെ നിബന്ധന ഭൂരിപക്ഷം വരുന്ന പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വായ്പ നല്കാതിരിക്കാനുള്ള തന്ത്രം മാത്രമാണ്. ഇതു സംബന്ധിച്ച് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ ചര്‍ച്ച നടത്തിയെന്ന് പറയുന്നത് മെട്രോപ്പൊളീറ്റന്‍ നഗരങ്ങളിലെ വിദ്യാഭ്യാസ അധികൃതരുമായി മാത്രമാണ്. വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിലെ ബാങ്കുകളുടെ വിവേചനം അവസാനിപ്പിച്ച് ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും വായ്പ അനുവദിക്കണമെന്ന് പി.ടി തോമസ് ആവശ്യപ്പെട്ടു.