സ്കൂള്‍ പ്രിന്‍സിപ്പല്‍ പനിബാധിച്ചു മരിച്ചു

Unknown

തളിക്കുളം ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ പനിബാധിച്ച് മരിച്ചു. എറവ് കരുവാന്‍വളവ് റോഡിലെ ഹൈടെക് നഗറിനു സമീപം പട്ടാട്ട് കുമാരന്‍റെ മകന്‍ പി.കെ. രാജനാണ് (53) മരിച്ചത്. സംസ്കാരം നടത്തി.

ഒന്നര ആഴ്ചമുന്പ് പനിബാധിച്ചതിനെത്തുടര്‍ന്ന് ആദ്യം തൃശൂര്‍ അശ്വനി ആശുപത്രിയിലും പിന്നീട് എറണാകുളം അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: കമല (അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്, പടിഞ്ഞാറേകോട്ട, തൃശൂര്‍). മക്കള്‍: നിജില (വിദ്യാര്‍ഥിനി, സെന്‍റ് മേരീസ് കോളജ്, തൃശൂര്‍), വിഷ്ണുരാജ് (വിദ്യാര്‍ഥി, വിവേകോദയം സ്കൂള്‍, തൃശൂര്‍). തളിക്കുളം ഗവണ്‍മെന്‍റ് സ്കൂളിന് ഇന്നലെ അവധി നല്‍കി.

إرسال تعليق