എല്‍പി, യുപി. എച്ച് എസ്. സ്കൂളുകള്‍ക്ക് ആവശ്യ മായ പാഠപുസ്തകങ്ങളുടെ ഇന്റന്റ് അതത് പ്രധാനാധ്യാ പകര്തന്നെ കെബിപിഎസിന്റെ വെബ്സൈറ്റിലേക്ക് 15ന് മുന്‍പ് അപ് ലോഡ് ചെയ്യണമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ അറിയിച്ചു. ഇതിന്റെ രണ്ട് പ്രിന്റ് ഔട്ട് 16, 17 തീയതികളി ലായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വിളിച്ചു ചേര്‍ക്കുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്മാ രുടെയും പ്രധാനാധ്യാപ കരു ടെയും യോഗത്തില്‍ നല്‍കുക യും ഒരു പകര്‍പ്പ് ജില്ലാ വിദ്യാ ഭ്യാസ ഓഫീസറുടെ ഒപ്പോടു കൂടി തിരികെ വാങ്ങി സൂക്ഷി ക്കേണ്ടതുമാണ്. 17ന് അഞ്ചിന് മുന്‍പ് ഇന്റന്റ് അപ്ലോഡ് ചെയ്യാത്ത വിദ്യാലയങ്ങളുടെ പേരുകള്‍ 17 നു തന്നെ വിദ്യാ ഭ്യാസ ഉപഡയറക്ടര്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതുമാണ്.
സ്കൂൾ മേളകൾ-2025, Sasthrolsavam Kalamela
Reach out!