എസ്എസ്എൽസി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി പരീക്ഷകളിൽ നൽകുന്ന ഗ്രേസ് മാർക്ക് പരിഷ്കരിച്ച് ഉത്തരവായി. പുതിയ സർക്കുലർ പ്രകാരം 2 മാർക്ക് മുതൽ 100 മാർക്ക് വരെ ഗ്രേസ് മാർക്ക് അനുവദിക്കും. കേരള സ്കൂൾ കലോത്സവം, കേരള സ്കൂൾ ശാസ്ത്രോത്സവം, സംസ്ഥാനതല ശാസ്ത്ര സെമിനാർ, സംസ്ഥാനതല സി.വി.രാമൻ ഉപന്യാസ മത്സരം, സംസ്ഥാനതല ശ്രീനിവാസ രാമാനുജൻ മെമ്മോറിയൽ പേപ്പർ പ്രസന്റേഷൻ, സംസ്ഥാനതല വാർത്താവായന മത്സരം, സംസ്ഥാനതല ശാസ്ത്ര ടാലന്റ്റ് സെർച്ച് പരീക്ഷ സംസ്ഥാനതല സാമുഹ്യ ശാസ്ത്ര ടാലന്റ്റ് സെർച്ച് പരീക്ഷ, സംസ്ഥാനതല ഗണിത ശാസ്ത്ര ടാലന്റ് സെർച്ച് പരീക്ഷ, സംസ്ഥാനതല ശാസ്ത്രമാഗസിൻ മത്സരം എന്നിവയിൽ എ ഗ്രേഡ് ലഭിച്ച വിദ്യാർത്ഥികൾക്ക് 20മാർക്കും ബി ഗ്രേഡ് ലഭിച്ചവർക്ക് 15മാർക്കും സി ഗ്രേഡ് ലഭിച്ചവർക്ക് 10മാർക്കും ഗ്രേസ് മാർക്കായി ലഭിക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നിശ്ചയിച്ചു നൽകുന്ന ഇനങ്ങൾക്ക് യഥാക്രമം 20,17,14 മാർക്ക് നൽകും.
കേരള സ്കൂൾ സ്കിൽ ഫെസ്റ്റിവലിൽ (19 തൽസമയ ഇനങ്ങൾക്ക് മാത്രം), സ്പെഷ്യൽ സ്കൂൾ, കലോത്സവം, സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ് എന്നിവയിൽ എ ഗ്രേഡ് ലഭിച്ച വിദ്യാർത്ഥികൾക്ക് 20മാർക്കും ബി ഗ്രേഡ് ലഭിച്ചവർക്ക് 15മാർക്കും സി ഗ്രേഡ് ലഭിച്ചവർക്ക് 10മാർക്കും ഗ്രേസ് മാർക്കായി ലഭിക്കും.
ജുനിയർ റെഡ് ക്രോസിന് 10 മാർക്കും
സ്റ്റഡന്റ് പോലീസ് കേഡറ്റ് പ്രോജക്ടിന് 20 മാർക്കും ലഭിക്കും. ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സ് (ദേശീയ തലത്തിൽ പങ്കെടുത്തവർക്ക്) 25 മാർക്ക്, സ്കൗട്ട് & ഗൈഡ്സ് ഹയർ സെക്കന്ററി വിഭാഗത്തിൽ 80% ഹാജർ ഉൾപ്പെടെയുള്ള പങ്കാളിത്തത്തിന് 25 മാർക്കും, രാജ്യപുരസ്കാർ/ചീഫ് മിനിസ്റ്റർ ഷീൽഡിന് 40 മാർക്കും രാഷ്ട്രപതി അവാർഡ് വിജയികൾക്ക് 50 മാർക്കും ലഭിക്കും.
സ്കൗട്ട് & ഗൈഡ്സ് ഹൈസ്കൂൾ വിഭാഗത്തിൽ 80% ഹാജർ ഉൾപ്പെടെയുള്ള പങ്കാളിത്തത്തിന് 18 മാർക്ക്, രാജ്യപുരസ്കാർ/ചീഫ് മിനിസ്റ്റർ ഷീൽഡിന് 20 മാർക്ക്, രാഷ് ട്രപതി അവാർഡ് വിജയികൾക്ക് 25 മാർക്ക് എന്നിങ്ങനെ നൽകും. റിപ്പബ്ലിക് ഡേ ക്യാമ്പിൽ പങ്കെടുത്ത എൻ എസ് എസ് വോളൻ്റിയേഴ്‌സിന് 40 മാർക്ക്, ദേശീയ തലത്തിൽ ക്യാമ്പുകളിൽ പങ്കെടുത്ത എൻ എസ് എസ് വോളന്റിയേഴ്‌സിന് 25 മാർക്ക്, എൻ എസ് എസ് സർട്ടിഫിക്കറ്റ് ഉളള എൻ എസ് എസ് വോളന്റിയേഴ്‌സിന് 20 മാർക്ക്, ലിറ്റിൽ കൈറ്റ്സിന് 15 മാർക്ക്, ജവഹർലാൽ നെഹ്റു നാഷണൽ എക്‌സിബിഷന് (നാഷണൽ സയൻസ് ഫെയർ) 25 മാർക്ക്, ബാലശ്രീ അവാർഡ് വിജയികൾക്ക് 15 മാർക്ക് എന്നിവ നൽകും.
അന്തർദേശീയ സ്പോർട്സ് മത്സരങ്ങൾക്ക്
(പൊതുവിദ്യാഭ്യാസ വകുപ്പ്/സംസ്ഥാന സ്പോർട്‌സ് കൗൺസിൽ അംഗീകരിച്ച അസോസിയേഷനുകൾ മുഖേന പങ്കെടുക്കുന്ന ഇനങ്ങൾക്ക്) ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികൾക്ക് 100 മാർക്കും രണ്ടാം സ്ഥാനംനേടിയവർക്ക് 90 മാർക്കും മൂന്നാം സ്ഥാനം നേടിയവർക്ക് 80 മാർക്കും നൽകും.
അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് 75 മാർക്കും നൽകും.
മറ്റ് ഗ്രേസ് മാർക്ക് വിവരങ്ങളും വ്യവസ്ഥകളും താഴെ നൽകുന്നു.
വ്യവസ്ഥകൾ
എട്ടാം ക്ലാസിലോ ഒമ്പതാം ക്ലാസിലോ പഠിക്കുമ്പോൾ സംസ്ഥാനതല സ്കൂൾ കലോത്സവത്തിലോ ശാസ്ത്രോത്സവത്തിലോ പങ്കെടുത്ത് ലഭിക്കുന്ന ഉയർന്ന ഗ്രേഡ്, ഗ്രേസ് മാർക്കിന് പരിഗണിക്കണമെങ്കിൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കണമെന്നില്ല. പകരം റവന്യു ജില്ലാ മത്സരത്തിൽ അതേ ഇനത്തിൽ എ ഗ്രേഡ് ലഭിച്ചാൽ മതിയാകുന്നതാണ്.
എട്ടാം ക്ലാസിലോ ഒമ്പതാം ക്ലാസിലോ പഠിക്കുമ്പോൾ സ്പോർട്‌സിന് ലഭിച്ച സംസ്ഥാന മെറിറ്റ് ദേശീയ മെറിറ്റ്/പാർട്ടിസിപ്പേഷൻ/അന്തർദേശീയ മെറിറ്റ്/പാർട്ടിസിപ്പേഷൻ എന്നി സർട്ടിഫിക്കറ്റുകൾക്ക് പത്താം ക്ലാസിലെ പരിക്ഷയ്ക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്നതിന് താഴെ പറയുന്ന മാനദണ്ഡങ്ങൾ നിഷ്കർഷിക്കുന്നു.
എ) എട്ടാം ക്ലാസിലെ സർട്ടിഫിക്കറ്റ് മുഖേനയാണ് ഗ്രേസ് മാർക്കിന് അപേക്ഷിക്കുന്നതെങ്കിൽ ഒമ്പതാം ക്ലാസിലും പത്താം ക്ലാസിലും പഠിക്കുമ്പോൾ കുറഞ്ഞത് ജില്ലാ മത്സരങ്ങളിലേതെങ്കിലും പങ്കെടുത്ത സർട്ടിഫിക്കറ്റ് (അംഗീകൃത) അതോടൊപ്പം ഹാജരാക്കേണ്ടതാണ്.
ബി) ഒമ്പതാം ക്ലാസിലെ സർട്ടിഫിക്കറ്റ് മുഖേനയാണ് ഗ്രേസ് മാർക്കിനായി അപേക്ഷിക്കുന്നതെങ്കിൽ പത്താം ക്ലാസിൽ കുറഞ്ഞത് ജില്ലാ മത്സരങ്ങളിലെങ്കിലും പങ്കെടുത്ത സർട്ടിഫിക്കറ്റ് (അംഗീകൃത) അതോടൊപ്പം ഹാജരാക്കേണ്ടതാണ്.
ഗ്രേസ് മാർക്ക്, കുട്ടിക്ക് ഒരിക്കൽ നൽകുന്നതിനാൽ അടുത്ത തലത്തിലേക്കുള്ള അഡ്മിഷന് ഗ്രേസ് മാർക്കിൻ്റെ വീണ്ടും അധികമായി അടിസ്ഥാനത്തിൽ ഇൻഡക്സ്‌സ് മാർക്ക് (ബോണസ് മാർക്ക്) നൽകുന്നതല്ല.
4 . വിവിധ ഇനങ്ങളിൽ പങ്കെടുത്ത് ഗ്രേസ് മാർക്കിന് അർഹരായിട്ടുണ്ടെങ്കിൽ അവയിൽ ഏതിനത്തിലാണോ കൂടുതൽ മാർക്ക് ലഭിക്കുന്നത് ആ ഇനത്തിന് ലഭിക്കുന്ന മാർക്ക് മാത്രമേ അനുവദിക്കുകയുള്ളു.
ഹയർ സെക്കന്ററി/വൊക്കേഷണൽ ഹയർ സെക്കൻ്ററി പരീക്ഷാ ഗ്രേസ് മാർക്ക് 18/01/2022 സ.ഉ.(സാധാ) നമ്പർ 394/2022/പൊ.വി.വ ഉത്തരവിലെ വ്യവസ്ഥകൾക്ക് വിധേയമായിരിക്കും.
സ്പോർട്സ് വിഭാഗത്തിൽ ഗ്രേസ് മാർക്ക് ലഭിക്കുന്നതിനായുള്ള വ്യവസ്ഥകൾ
പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച സ്പോർട്‌സ് മത്സരങ്ങൾക്ക് ഗ്രേസ് മാർക്ക് നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ
പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന മത്സരങ്ങൾക്ക് ๓ ๑๐ A, SGFI (School Games Federation of India). നടത്തുന്ന ദേശീയ മത്സരങ്ങൾക്ക് ലഭിക്കുന്ന മെറിറ്റ് / പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റുകൾ, SGFI മുഖാന്തിരം സംഘടിപ്പിക്കപ്പെടുന്ന അന്തർദേശീയ മത്സരങ്ങൾക്കു ലഭിക്കുന്ന മെറിറ്റ്/പാർട്ടിസിപ്പേഷൻ എന്നീ സർട്ടിഫിക്കറ്റുകളാണ് ഗ്രേസ് മാർക്കിനായി പരിഗണിക്കുന്നത്.
എട്ടാം ക്ലാസിലും ഒൻപതാം ക്ലാസിലും പഠിക്കുമ്പോൾ സ്പോർട്‌സിന് ലഭിച്ച സംസ്ഥാന മെറിറ്റ്/ ദേശീയ മെറിറ്റ്/ അന്തർദേശീയ മെറിറ്റ് / പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റുകൾ താഴെപ്പറയുന്ന മാനദണ്ഡങ്ങൾക്ക് വിധേയമായി പത്താം ക്ലാസിലെ ഗ്രേസ് മാർക്കിന് പരിഗണിക്കുന്നതാണ്.
a) ഖണ്ഡിക 1 (1) ൽ പരാമർശിച്ച സ്പോർട്‌സ് യോഗ്യത സർട്ടിഫിക്കറ്റുകളുടെ
പ്രധാനാധ്യാപകൻ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം
ഉൾക്കൊള്ളിക്കേണ്ടതാണ്.
b) ക്ലാസിലെ സർട്ടിഫിക്കറ്റാണ് ഗ്രേസ് മാർക്കിന് സമർപ്പിച്ചിട്ടുള്ളതെങ്കിൽ ഒൻപതാം ക്ലാസിലും, പത്താം ക്ലാസിലും പഠിക്കുമ്പോൾ കറഞ്ഞത് ജില്ലാ മത്സരങ്ങളിലെങ്കിലും പങ്കെടുത്തതിനുള്ള അംഗീകൃത സാക്ഷ്യപ്പെടുത്തിയ പകർപ്പ് സർട്ടിഫിക്കറ്റുകളുടെ പ്രധാനാധ്യാപകൻ അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.
C) ഒൻപതാം ക്ലാസിലെ സർട്ടിഫിക്കറ്റാണ് ഗ്രേസ് മാർക്കിന്
സമർപ്പിച്ചിട്ടുള്ളതെങ്കിൽ പത്താം ക്ലാസിൽ കുറഞ്ഞത് ജില്ലാ മത്സരത്തിലെങ്കിലും പങ്കെടുത്തതിനുള്ള അംഗീകൃത സർട്ടിഫിക്കറ്റിന്റെ പ്രധാനാധ്യാപകൻ സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.
3 2025 ജൂൺ 01 മുതൽ 2026 മെയ് 31 വരെ നടന്ന മത്സരങ്ങൾക്ക് ലഭിച്ച സർട്ടിഫിക്കറ്റുകൾ സഹിതമാണ് ഗ്രേസ് മാർക്കിന് അപേക്ഷിക്കേണ്ടത്.
സംസ്ഥാന സ്പോർട്‌സ് കൗൺസിൽ അംഗീകരിച്ച മത്സരങ്ങൾക്ക് ഗ്രേസ് മാർക്ക് നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ
കേരള സംസ്ഥാന സ്പോർട്‌സ് കൗൺസിൽ അംഗീകരിച്ച അസോസിയേഷനുകളുടെ മത്സര ഇനമായിരിക്കണം.
എട്ടാം ക്ലാസിലും, ഒൻപതാം ക്ലാസിലും പഠിക്കുമ്പോൾ ലഭിച്ച സംസ്ഥാന മെറിറ്റ് / ദേശീയ മെറിറ്റ് / പാർട്ടിസിപ്പേഷൻ, അന്തർദേശീയ മെറിറ്റ് / പാർട്ടിസിപ്പേഷൻ എന്നീ സർട്ടിഫിക്കറ്റുകൾ താഴെപ്പറയുന്ന മാനദണ്ഡങ്ങൾക്ക് വിധേയമായി പത്താം ക്ലാസിലെ ഗ്രേസ് മാർക്കിന് പരിഗണിക്കുന്നതാണ്.
a) എട്ടാം ക്ലാസിലെ സർട്ടിഫിക്കറ്റാണ് ഗ്രേസ് മാർക്കിന് സമർ പ്പിച്ചിട്ടുള്ളതെങ്കിൽ ഒൻപതാം ക്ലാസിലും, പത്താം ക്ലാസിലും പഠിക്കുമ്പോൾ കുറഞ്ഞത് ജില്ലാ മത്സരങ്ങളിലെങ്കിലും പങ്കെടുത്തതിനുള്ള അംഗീകൃത സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് (ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി സാക്ഷ്യപ്പെടുത്തിയത്) അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.
b) ഒൻപതാം ക്ലാസിലെ സർട്ടിഫിക്കറ്റാണ് ഗ്രേസ് മാർക്കിന് സമർ
പ്പിച്ചിട്ടുള്ളതെങ്കിൽ പത്താം ക്ലാസിൽ കുറഞ്ഞത് ജില്ലാ മത്സരത്തിലെങ്കിലും പങ്കെടുത്തതിനുള്ള അംഗീകൃത സർട്ടിഫിക്കറ്റിൻറെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.
2025 ജൂൺ 01 മുതൽ 2026 മെയ് 31 വരെ നടന്ന മത്സരങ്ങൾക്ക് ലഭിച്ച സർട്ടിഫിക്കറ്റുകൾ സഹിതമാണ് ഗ്രേസ് മാർക്കിന് അപേക്ഷിക്കേണ്ടത്. കേരള സംസ്ഥാന സ്പോർട് സ് കൗൺസിൽ അംഗീകരിച്ച അസോസിയേഷനുകൾ നടത്തുന്ന അക്വാട്ടിക്സ്, അത്ലറ്റിക്സ്, ഗെയിംസ് മത്സര ഇനങ്ങളിൽ പങ്കെടുത്ത് അന്തർദേശീയ, ദേശീയ മത്സരങ്ങൾക്ക് ലഭിച്ച മെറിറ്റ് / പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റുകളും സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്ത് 1, 2, 3, 4 സ്ഥാനങ്ങൾ ലഭിച്ച മത്സരാർത്ഥികൾക്കുമാണ് ഗ്രേസ് മാർക്ക് അനുവദിക്കുന്നത്. എന്നാൽ ഫെഡറേഷനുകൾ നടത്തുന്ന സൗത്ത് /ഫെഡറേഷൻ കപ്പ് എന്നീ മത്സരങ്ങൾക്ക് ഗ്രേസ് മാർക്ക് സോൺ ഉണ്ടായിരിക്കുന്നതല്ല.
ഖണ്ഡിക II
അസോസിയേഷനുകൾ /ഫെഡറേഷനുകൾ സംസ്ഥാന
(4) പ്രകാരം സ്പോർട്‌സ് കൗൺസിൽ അംഗീകരിച്ച ദേശീയ അന്തർദേശീയ തലത്തിൽ നടത്തുന്ന സ്പോർട്‌സ് / ഗെയിംസ് ഇനങ്ങളിൽ പങ്കെടുത്ത് ഗ്രേസ് മാർക്കിന് അർഹത നേടുന്ന വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി, മാനദണ്ഡങ്ങൾ പ്രകാരം അംഗീകാരമുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയതായിരിക്കണം. ഇപ്രകാരം ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പരിശോധിച്ച് അംഗീകാരമുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ മാത്രമേ ഗ്രേസ് മാർക്കിനായി പരിഗണിക്കുകയുള്ളൂ.


